അബുദാബി ഷോപ്പിംഗ് മാളിലെ കൊലപാതകം: ദൃശ്യങ്ങൾ പുറത്ത്

നഗരത്തിലെ പ്രമുഖ ഷോപ്പിങ് മാളിലെ ടോയ്ലറ്റിൽ അമേരിക്കൻ യുവതി കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു. മുപ്പത്തിയേഴ് വയസ്സുള്ള അമേരിക്കക്കാരിയായ സ്കൂൾ ടീച്ചർ തിങ്കളാഴ്ചയാണ് ക്രൂരമായി ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
 | 

അബുദാബി ഷോപ്പിംഗ് മാളിലെ കൊലപാതകം: ദൃശ്യങ്ങൾ പുറത്ത്

അബുദാബി: നഗരത്തിലെ പ്രമുഖ ഷോപ്പിങ് മാളിലെ ടോയ്‌ലറ്റിൽ അമേരിക്കൻ യുവതി കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു. മുപ്പത്തിയേഴ് വയസ്സുള്ള അമേരിക്കക്കാരിയായ സ്‌കൂൾ ടീച്ചർ തിങ്കളാഴ്ചയാണ് ക്രൂരമായി ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.

പോലീസ് പുറത്ത് വിട്ടിരിക്കുന്ന ദൃശ്യങ്ങളിൽ കൊലയാളിയുടെ രൂപം പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖം പർദ്ദ കൊണ്ട് മൂടിയതിനാൽ വ്യക്തമല്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.12-ഓടെ മാളിൽ കടന്ന കൊലയാളി ഏകദേശം രണ്ടര മണിക്കൂറോളം മാളിനുള്ളിൽ ചിലവഴിച്ച് 2.44 നാണ് പുറത്ത് കടന്നത്. മാളിന് പുറത്ത് നിന്ന സെക്യൂരിറ്റിയോട് സംസാരിച്ച ശേഷമാണ് കൊലയാളി  അകത്ത് കടന്നത്.

ലിഫ്റ്റിലൂടെ ഒന്നാം നിലയിലെത്തിയ കൊലയാളി മറ്റൊരാളോട് സംസാരിച്ച ശേഷം ടോയ്‌ലറ്റിന്റെ ഭാഗത്തേക്ക് നീങ്ങി. കുറച്ച് സമയത്തിന് ശേഷം ലിഫ്റ്റിന് സമീപത്തേക്ക് തിരിച്ചെത്തിയ കൊലയാളി സെക്യുരിറ്റിയോട് തിരികെ പോകാനുള്ള വഴി അന്വേഷിച്ച ശേഷം ലിഫ്റ്റിൽ കയറി. അപ്പോഴേക്കും കൊലപാതക വിവരം അറിഞ്ഞ് ആളുകൾ സ്ഥലത്തേക്ക് ഓടിയെത്തി. ഈ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

മാളിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ കൊലയാളിയെത്തിയ സമയവും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഗ്രൗണ്ട് ഫ്‌ളോറിലെത്തിയ കൊലയാളി വേഗത്തിൽ പുറത്തേക്ക്് കടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.