യുഎഇയിലെ ഫിലിപ്പിനോകളുടെ സമ്പാദ്യത്തിൽ വൻ വർദ്ധനവ്

യുഎഇയിലെ ഫിലിപ്പിനോകളുടെ സമ്പാദ്യത്തിൽ ഒരു മില്യൺ വർദ്ധനവ്. ഈ വർഷം 2800 ഡോളറാണ് അവരുടെ ആകെ സമ്പാദ്യമെന്ന് പുതിയ കണക്കുകൾ പറയുന്നു. 2013 ൽ ഇത് 2510 കോടി ഡോളറായിരുന്നു.
 | 
യുഎഇയിലെ ഫിലിപ്പിനോകളുടെ സമ്പാദ്യത്തിൽ വൻ വർദ്ധനവ്

 

ദുബായ്: യുഎഇയിലെ ഫിലിപ്പിനോകളുടെ സമ്പാദ്യത്തിൽ ഒരു മില്യൺ വർദ്ധനവ്. ഈ വർഷം 2800 ഡോളറാണ് അവരുടെ ആകെ സമ്പാദ്യമെന്ന് പുതിയ കണക്കുകൾ പറയുന്നു. 2013 ൽ ഇത് 2510 കോടി ഡോളറായിരുന്നു. കാറുകൾ വാങ്ങുന്നതിനും സുഖവാസകേന്ദ്രങ്ങളിലേയ്ക്കുള്ള യാത്രകൾക്കായും ആഢംബരങ്ങൾക്ക് വേണ്ടിയുമാണ് ഇവർ പ്രധാനമായും പണം ചെലവഴിക്കുന്നതെന്നും ഇവർക്കിടയിൽ നടത്തിയ സാമ്പത്തിക സർവ്വേ പറയുന്നു.

യു.എ.ഇ.യിൽ ഫിലിപ്പീനികളുടെ സമ്പാദ്യ ശീലത്തെ കുറിച്ച് നടത്തിയ സർവ്വേയിൽ പത്തിൽ അഞ്ച് പേരും ഫിലിപ്പീൻസിൽ വീട് സ്വന്തമാക്കാനാണ് പണം കരുതി വയ്ക്കുന്നതെന്നാണ് കണ്ടെത്തിയത്. ഒക്ടോബർ-നവംബർ മാസങ്ങളിൽ 1,000 ഫിലിപ്പീനികൾക്കിടയിൽ നടന്ന സർവ്വേയിൽ 20% പേരും പറഞ്ഞത് ഒരു വർഷത്തിനുളളിൽ വീട് വാങ്ങുന്ന കാര്യം സാധ്യമാകുമെന്നാണ്. ഇവരിൽ ഒട്ടു മിക്കവരും തങ്ങളുടെ സ്വപ്‌ന ഗൃഹത്തിനായി ലോൺ വരെ സംഘടിപ്പിച്ച് കഴിഞ്ഞു.

22 ലക്ഷം ഫിലിപ്പീനികൾ പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ 7,50,000 ത്തോളം ആളുകൾ ജോലി ചെയ്യുന്നത് യു.എ.ഇ.യിലാണ്. ഇവരിൽ ഓവർസീസ് ജോലിക്കാരാണ് ഫിലീപ്പീനീസ് സമ്പദ്ഘടനയെ മുന്നോട്ട് നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നതെന്നാണ് റിപ്പോർട്ട്.