ദുബായില്‍ വീട്ടുവാടക നിരക്ക് ഈ വര്‍ഷം കുറഞ്ഞേക്കും

ദുബായിലെ വാടക നിരക്കുകള് ഈ വര്ഷം കുറഞ്ഞേക്കും. 2019 ആദ്യ പകുതിയില് തന്നെ വാടക നിരക്കുകളില് കാര്യമായ കുറവ് ഉണ്ടാകുമെന്നാണ് വിവരം. ഇത് രണ്ടാം പകുതിയിലും 2020 ആദ്യത്തോടെയും സ്ഥിരമാകുകയും ചെയ്തേക്കും. ഈ വര്ഷം 63,000 താമസസ്ഥലങ്ങള് പുതുതായി മാര്ക്കറ്റില് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 | 
ദുബായില്‍ വീട്ടുവാടക നിരക്ക് ഈ വര്‍ഷം കുറഞ്ഞേക്കും

ദുബായിലെ വാടക നിരക്കുകള്‍ ഈ വര്‍ഷം കുറഞ്ഞേക്കും. 2019 ആദ്യ പകുതിയില്‍ തന്നെ വാടക നിരക്കുകളില്‍ കാര്യമായ കുറവ് ഉണ്ടാകുമെന്നാണ് വിവരം. ഇത് രണ്ടാം പകുതിയിലും 2020 ആദ്യത്തോടെയും സ്ഥിരമാകുകയും ചെയ്‌തേക്കും. ഈ വര്‍ഷം 63,000 താമസസ്ഥലങ്ങള്‍ പുതുതായി മാര്‍ക്കറ്റില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എക്‌സ്‌പോ 2020യുടെ ഭാഗമായി ഇത്രയും ഭവനങ്ങള്‍ കൂടിയെത്തുന്നതോടെ വാടക കുറയ്ക്കാനാകുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇവയില്‍ മിക്ക വീടുകളും ഷെഡ്യൂള്‍ അനുസരിച്ച് നിര്‍മാണം പൂര്‍ത്തിയാത്തി കൈമാറാനാകില്ലെന്നാണ് അനലിസ്റ്റുകള്‍ കരുതുന്നത്.

ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്നവരെ പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ ഡെവലപ്പര്‍മാര്‍ പ്രേരിപ്പിക്കുന്നതാണ് മറ്റൊരു ഘടകം. ഇതിനായി ആകര്‍ഷകമായ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഇതോടെ കൂടുതലാളുകള്‍ ഫ്‌ളാറ്റുകളും മറ്റും വാങ്ങാന്‍ തയ്യാറാകുമെന്നും ഇത് വാടക കുറയാന്‍ കാരണമാകുമെന്നും വിലയിരുത്തലുണ്ട്.