ഗള്‍ഫിലെ ജോലിക്കിടെ മരണപ്പെട്ട മലയാളിയുടെ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ കമ്പനി ഉടമ നേരിട്ടെത്തി!

ഗള്ഫിലെ ജോലിക്കിടെ മരണപ്പെട്ട മലയാളിയുടെ കുടുംബത്തിന്റെ കണ്ണീരൊപ്പാന് കമ്പനി ഉടമ നേരിട്ടെത്തി. ഒരു മാസം മുന്പാണ് ചെങ്ങന്നൂര് സ്വദേശി ബിജു ജോലിക്കിടെ ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. ബിജു ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമയായ ഹംബര്ട്ട് ലീ കേരളത്തില് നേരിട്ടെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
 | 
ഗള്‍ഫിലെ ജോലിക്കിടെ മരണപ്പെട്ട മലയാളിയുടെ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ കമ്പനി ഉടമ നേരിട്ടെത്തി!

ചെങ്ങന്നൂര്‍: ഗള്‍ഫിലെ ജോലിക്കിടെ മരണപ്പെട്ട മലയാളിയുടെ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ കമ്പനി ഉടമ നേരിട്ടെത്തി. ഒരു മാസം മുന്‍പാണ് ചെങ്ങന്നൂര്‍ സ്വദേശി ബിജു ജോലിക്കിടെ ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. ബിജു ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമയായ ഹംബര്‍ട്ട് ലീ കേരളത്തില്‍ നേരിട്ടെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.

ബിജുവിന്റെ കുടുംബത്തിന് നല്‍കാനായി മാനേജ്‌മെന്റും സ്റ്റാഫും ചേര്‍ന്ന് പിരിച്ചെടുത്ത തുക ഹംബര്‍ട്ട് ലീ കുടുംബത്തിന് നല്‍കുകയും ചെയ്തു. ഇന്‍ഷുറന്‍സ് തുക ഉള്‍പ്പെടെ ഏതാണ്ട് 33 ലക്ഷം രൂപയാണ് കമ്പനി ബിജുവിന്റെ കുടുംബത്തിന് നല്‍കിയത്. ബിജുവിന്റെ സുഹൃത്താണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കമ്പനി സി.ഇ.ഒയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയും രംഗത്ത് വന്നിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചെങ്ങന്നൂര്‍ ചെറിയനാട് കടയിക്കാടിനു സമീപം താമസിക്കുന്ന ബിജു കഴിഞ്ഞ മാസം ഗള്‍ഫില്‍ വെച്ച് ഡ്യൂട്ടിക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കമ്പനി ഉടന്‍ തന്നെ മൃതദേഹം നാട്ടില്‍ ഏത്തിച്ചു. ഇന്ന് രാവിലെ കമ്പനിയുടെ ഉടമസ്ഥന്‍ ഹംബര്‍ട്ട് ലീ ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ടു. കമ്പനിയുടെ ഇന്‍ഷ്വറന്‍സ് തുകയും കമ്പനിയും സ്റ്റാഫ് കള്‍ ഏല്ലാം കൂടിയുള്ള പിരിച്ച 33.5 ലക്ഷം രൂപയുടെ ചെക്ക് ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും ലീ കെമാറി….
ഒരു കമ്പനിയുടെ CEO വന്ന് തുക കൈമാറുന്നത് അപൂര്‍വമാണ്…. കമ്പനിയുടെ CEO ലീയ്ക് ബിഗ് സലൂട്ട്…
മരിച്ചു പോയ ബിജു ചേട്ടന് ആദരാഞ്ജലികള്‍

ചെങ്ങന്നൂർ ചെറിയനാട് കടയിക്കാടിനു സമീപം താമസിക്കുന്ന ബിജു കഴിഞ്ഞ മാസം ഗൾഫിൽ വെച്ച് Duty ക്കിടെ ഹൃദയാഘാതം മൂലം …

Posted by Sajan Scaria on Sunday, January 13, 2019