ഇന്ത്യന്‍ വംശജയെ ബ്രിട്ടനില്‍ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മിഡില്സ്ബറോയില് ഇന്ത്യന് വംശജയായ ഫാര്മസിസ്റ്റ് ജെസിക്ക പട്ടേല് കൊല്ലപ്പെട്ട സംഭവത്തില് ഭര്ത്താവ് പിടിയില്. 36കാരനായ മിതേഷ് പട്ടേലാണ് പിടിയിലായത്. ഇയാളെ ടീസൈഡ് മജിസ്ട്രേറ്റ് കോടതി റിമാന്ഡ് ചെയ്തു. മിഡില്സ്ബറോയിലെ വീട്ടിലാണ് ജെസിക്കയെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. ദുരൂഹതകള് നിറഞ്ഞ കൊലപാതകത്തില് പോലീസ് ആദ്യം ഇരുട്ടില് തപ്പുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരെ മരിച്ച നിലയില് കണ്ടെത്തിയത്. ലീഡ്സില് താമസിച്ചിരുന്ന ജെസിക്ക റോമന് റോഡ് ഫാര്മസിയില് ഭര്ത്താവ് മിതേഷിനൊപ്പം ജോലി ചെയ്യുകയായിരുന്നു. മിതേഷിനെ ചൊവ്വാഴ്ച വീണ്ടും കോടതിയില് ഹാജരാക്കും.
 | 

ഇന്ത്യന്‍ വംശജയെ ബ്രിട്ടനില്‍ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മിഡില്‍സ്ബറോയില്‍ ഇന്ത്യന്‍ വംശജയായ ഫാര്‍മസിസ്റ്റ് ജെസിക്ക പട്ടേല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. 36കാരനായ മിതേഷ് പട്ടേലാണ് പിടിയിലായത്. ഇയാളെ ടീസൈഡ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മിഡില്‍സ്ബറോയിലെ വീട്ടിലാണ് ജെസിക്കയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദുരൂഹതകള്‍ നിറഞ്ഞ കൊലപാതകത്തില്‍ പോലീസ് ആദ്യം ഇരുട്ടില്‍ തപ്പുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലീഡ്‌സില്‍ താമസിച്ചിരുന്ന ജെസിക്ക റോമന്‍ റോഡ് ഫാര്‍മസിയില്‍ ഭര്‍ത്താവ് മിതേഷിനൊപ്പം ജോലി ചെയ്യുകയായിരുന്നു. മിതേഷിനെ ചൊവ്വാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കെമിസ്റ്റ് ഷോപ്പിലും വീട്ടിലും ഫോറന്‍സിക് പരിശോധന നടന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ മരണകാരണമുള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഒന്നര വര്‍ഷത്തിലേറെയായി ഇവര്‍ ഈ വീട്ടില്‍ താമസിച്ചു വരികയായിരുന്നുവെന്നും എന്നാല്‍ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അയല്‍ക്കാര്‍ പറയുന്നു. ഈ പ്രദേശത്തെ താമസക്കാര്‍ അത്ര പ്രശ്‌നക്കാരല്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒരു സംഭവം പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ലെന്നും പേരു വെളിപ്പെടുത്താത്ത ഒരു അയല്‍ക്കാരന്‍ പറഞ്ഞു.

ഈ പ്രദേശത്ത് ഏറെക്കാലമായി താമസിച്ചു വരികയാണ് താനെന്നും ആദ്യമായാണ് ഇത്രയും പോലീസ് വാഹനങ്ങളും പോലീസുകാരും ഇവിടെ വരുന്നതെന്നും ഇയാള്‍ പറയുന്നു. വൈകിട്ട് 8 മണിയോടെയാണ് പോലീസ് സംഘം എത്തിയത്. തന്റെ മകനെപ്പോലും പുറത്തു വിടാന്‍ പോലീസ് അനുവദിച്ചില്ലെന്നും ഇയാള്‍ വ്യക്തമാക്കി. സംഭവത്തില്‍ ജെസിക്കയുടെ കുടുംബത്തിന്റെ പ്രസ്താവന ക്ലീവ്‌ലാന്‍ഡ് പോലീസ് പുറത്തു വിട്ടിട്ടുണ്ട്.