മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നു; കുവൈറ്റില്‍ മാഫിയകള്‍ പിടിമുറക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള് പ്രകാരം കുവൈറ്റില് സമീപകാലത്ത് അമിത മയക്കുമരുന്ന് ഉപയോഗം മൂലം 116 പേരാണ് കൊല്ലപ്പെട്ടത്. ഇതില് വിദേശികളും സ്വദേശികളും ഉള്പ്പെടും.
 | 
മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നു; കുവൈറ്റില്‍ മാഫിയകള്‍ പിടിമുറക്കുന്നുവെന്ന് റിപ്പോര്‍ട്ട്

കുവൈറ്റ് സിറ്റി: ജി.സി.സി രാജ്യങ്ങള്‍ ലക്ഷ്യമിട്ട് അന്താരാഷ്ട്ര മയക്കുമരുന്ന മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും മാഫിയകള്‍ ലക്ഷ്യമിടുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മയക്കുമരുന്ന് വ്യാപാരത്തിനും ഉപയോഗത്തിനും കര്‍ശനമായ നിയമങ്ങള്‍ നിലവിലുള്ള സ്ഥലമാണ് ഗള്‍ഫ്. കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കുവൈറ്റില്‍ സമീപകാലത്ത് അമിത മയക്കുമരുന്ന് ഉപയോഗം മൂലം 116 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ വിദേശികളും സ്വദേശികളും ഉള്‍പ്പെടും. വിദ്യാര്‍ത്ഥികള്‍ക്കിടയിലും മയക്കുമരുന്ന ഉപയോഗം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന വിദേശികളെ ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെ പരിശോധനകള്‍ കര്‍ശനമാക്കാന്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥികളില്‍ 18.6 ശതമാനം പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ് നേരത്തെ ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട കണക്ക്. സ്ഥിത അതീവ ഗൗരവമേറിയതാണെന്ന് ആഭ്യന്തര മന്ത്രാലായത്തിന്റെയും നിരീക്ഷണം.

സംശയകരമായ സാഹചര്യത്തിലോ ലഹരിയുടെ സ്വാധീനത്തിലോ ആരെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുവൈറ്റില്‍ 2017ല്‍ 68 പേരാണ് അമിതമായ മയക്കുമരുന്ന് ഉപയോഗം കാരണം മരിച്ചത്. 2018 ല്‍ മരണ നിരക്ക് 116 ആയി ഉയര്‍ന്നു. 1650 പേരാണ് മയക്കുമരുന്ന് കേസില്‍ കോടതി നടപടികള്‍ നേരിടുന്നത്. ഇതില്‍ 60 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ളവരുമാണ്. മൊത്തം മയക്കുമരുന്ന് ഉപയോക്താക്കളില്‍ 41 ശതമാനത്തിന്റെ പ്രായം 16 നും 20 നും ഇടയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.