ഒമാനില്‍ നിന്നും ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ

ഒമാനില് നിന്ന് ഏറ്റവും കൂടുതല് ഉത്പന്നങ്ങള് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില് ഇന്ത്യ രണ്ടാമത്. എണ്ണ, പ്രകൃതി വാതകം, യൂറിയ, പാരാസൈലിന്, പോളിപ്രൊപ്പിലീന് തുടങ്ങിയവയാണ് ഒമാനില് നിന്നും ഇന്ത്യയിലെത്തുന്ന പ്രധാന ഉത്പന്നങ്ങള്. ദേശീയ സ്ഥിതിവിവര കേന്ദ്രമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഈ വര്ഷം ജനുവരി മുതല് ജൂലൈ വരെ മാത്രം 67,45,64,484 റിയാല് വിലയുള്ള വസ്തുക്കളാണ് ഒമാനില് നിന്ന് ഇന്ത്യയിലെത്തിരിക്കുന്നത്.
 | 
ഒമാനില്‍ നിന്നും ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ

മസ്‌കത്ത്: ഒമാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമത്. എണ്ണ, പ്രകൃതി വാതകം, യൂറിയ, പാരാസൈലിന്‍, പോളിപ്രൊപ്പിലീന്‍ തുടങ്ങിയവയാണ് ഒമാനില്‍ നിന്നും ഇന്ത്യയിലെത്തുന്ന പ്രധാന ഉത്പന്നങ്ങള്‍. ദേശീയ സ്ഥിതിവിവര കേന്ദ്രമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ മാത്രം 67,45,64,484 റിയാല്‍ വിലയുള്ള വസ്തുക്കളാണ് ഒമാനില്‍ നിന്ന് ഇന്ത്യയിലെത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് ആകെ ഒമാനില്‍ നിന്ന് ഇറക്കുമതി ചെയ്തത് 93,26,04,707 റിയാലിന്റെ ഉല്‍പ്പന്നങ്ങള്‍ മാത്രമായിരുന്നു. ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇറക്കുമതി ഇരട്ടിയായി വര്‍ദ്ധിക്കുമെന്നാണ് സൂചന. ഇന്ത്യയും ഒമാനും വ്യാപാര, വിനോദ സഞ്ചാര മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ഈ വര്‍ഷം ജൂലൈ വരെ കാലയളവില്‍ 25,68,13,558 റിയാലിന്റെ സാധനങ്ങള്‍ ഇന്ത്യയില്‍നിന്ന് ഒമാന്‍ ഇറക്കുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്. അരി, പൈപ്പുകള്‍, അലൂമിനിയം ഓക്‌സൈഡ് എന്നിവയാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നും ഒമാന്‍ വാങ്ങുന്ന സാധനങ്ങള്‍. ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നതായിട്ടാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ നല്‍കുന്ന സൂചന.