ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു

ഷാര്ജയിലുണ്ടായ വാഹനാപകടത്തില് ഇന്ത്യന് ദമ്പതികള് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെ നസ്വി ഏരിയയില് വെച്ചാണ് അപകടമുണ്ടാവുന്നത്. ഒന്പത് വയസുള്ള ഒരു കുട്ടിയടക്കം ആറ് പേര്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
 | 
ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെ നസ്‌വി ഏരിയയില്‍ വെച്ചാണ് അപകടമുണ്ടാവുന്നത്. ഒന്‍പത് വയസുള്ള ഒരു കുട്ടിയടക്കം ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

ഷാര്‍ജയിലേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക് നഷ്ടമായതോടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരിക്കുന്നത്. മൂന്നിലധികം തവണ കാര്‍ മലക്കം മറിഞ്ഞതായും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. ദമ്പതികള്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. അല്‍ സിയൂഹ് പൊലീസ് സ്റ്റേഷനില്‍ നിന്ന് പട്രോള്‍ സംഘവും ആംബുലന്‍സും രക്ഷാ പ്രവര്‍ത്തകരുമെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

മരിച്ചവരെ അല്‍ ദാഇദ് ആശുപത്രിയിലേക്കും പരിക്കേറ്റവരെ അല്‍ ഖാസിമി ആശുപത്രിയിലേക്കുമാണ് മാറ്റിയിട്ടുണ്ട്. 46ഉം 41ഉം വയസുള്ള ഇന്ത്യന്‍ ദമ്പതികള്‍ സന്ദര്‍ശക വിസയിലാണ് യുഎഇയിലെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും നിലവില്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും പോലീസ് വക്താവ് അറിയിച്ചു.