പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിറ്റ ഇന്ത്യക്കാരന് സൗദിയില്‍ തടവ് ശിക്ഷയും പിഴയും

കഴിഞ്ഞ ദിവസം മായം ചേര്ത്ത് ഇന്ധനം വില്ക്കാന് ശ്രമിച്ച മറ്റൊരു ഇന്ത്യക്കാരന് പോലീസ് പിടിയിലായിരുന്നു.
 | 
പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിറ്റ ഇന്ത്യക്കാരന് സൗദിയില്‍ തടവ് ശിക്ഷയും പിഴയും

ദമാം: പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് സൗദിയില്‍ തടവ് ശിക്ഷയും പിഴയും. ദമാം അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ദമാമിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനമായ അല്‍ മദീന ഇംപോര്‍ട്ട് ആന്റ് ട്രേഡിംഗ് കമ്പനിയില്‍ നിന്ന് കാലാവധി തീര്‍ന്ന പാല്‍ക്കട്ടി, ജ്യൂസ് ശേഖരം എന്നിവ പിടിച്ചെടുത്തതിന് പിന്നാലെയാണ് നിയമ നടപടിയുണ്ടായിരിക്കുന്നത്. കമ്പനിയിലെ ജീവനക്കാരനായ മുഹമ്മദ് ഇല്യാസിനെ പോലീസ് റെയിഡിന് പിന്നാലെ പിടികൂടിയിരുന്നു.

ഇല്യാസ് കാലാവധി തീര്‍ന്ന ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. തടവ് അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തും. സൗദിയില്‍ നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ലക്ഷം റിയാലാണ് പിഴയായി കെട്ടിവെക്കേണ്ടത്. കമ്പനി രണ്ടുമാസത്തേക്ക് തുറന്ന് പ്രവര്‍ത്തിക്കുന്നതിനും കോടതി അനുമതി നിഷേധിച്ചിട്ടുണ്ട്.

മായം ചേര്‍ത്ത വസ്തുക്കള്‍, പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്നത് സൗദിയിലെ നിയമപ്രകാരം ഗൗരവമേറിയ കുറ്റകൃത്യമാണ്. കഴിഞ്ഞ ദിവസം മായം ചേര്‍ത്ത് ഇന്ധനം വില്‍ക്കാന്‍ ശ്രമിച്ച മറ്റൊരു ഇന്ത്യക്കാരന്‍ പോലീസ് പിടിയിലായിരുന്നു.