പ്രവാസി മലയാളിയുടെ ഭാഗ്യദിനം; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലഭിച്ചത് 15 കോടി

ഇത്തവണ അബുദാബി ബിഗ് ടിക്കറ്റില് നറുക്ക് വീണത് നൈജീരിയയില് പ്രവാസി ജീവിതം നയിക്കുന്ന ഡിക്സണ് കട്ടിത്തറ അബ്രാഹാമിന്. 15 കോടിയിലധികം രൂപയാണ് സമ്മാന തുക. ഇതാദ്യമായല്ല ഒരു മലയാളിയെ ഭാഗ്യ ദേവത തേടിയെത്തുന്നത്. മുന്പും അബുദാബിയില് നറുക്കെടുത്ത ബിഗ് ടിക്കറ്റില് മലയാളികള്ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.
 | 

പ്രവാസി മലയാളിയുടെ ഭാഗ്യദിനം; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലഭിച്ചത് 15 കോടി

ദുബായ്: ഇത്തവണ അബുദാബി ബിഗ് ടിക്കറ്റില്‍ നറുക്ക് വീണത് നൈജീരിയയില്‍ പ്രവാസി ജീവിതം നയിക്കുന്ന ഡിക്സണ്‍ കട്ടിത്തറ അബ്രാഹാമിന്. 15 കോടിയിലധികം രൂപയാണ് സമ്മാന തുക. ഇതാദ്യമായല്ല ഒരു മലയാളിയെ ഭാഗ്യ ദേവത തേടിയെത്തുന്നത്. മുന്‍പും അബുദാബിയില്‍ നറുക്കെടുത്ത ബിഗ് ടിക്കറ്റില്‍ മലയാളികള്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.

ഡിക്‌സണ്‍ അബ്രാഹാം എടുത്ത 012027 എന്ന നമ്പറിലാണ് നറുക്ക് വീണത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് വിജയിയെ പ്രഖ്യാപിച്ചത്. സമ്മാന തുക പിന്നീട് വിതരണം ചെയ്യും. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഡിക്‌സണ്‍ ഉള്‍പ്പെടെ ആദ്യ പത്ത് സമ്മാനങ്ങള്‍ നേടിയവരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ രണ്ടാം സ്ഥാനക്കാരനും ഉള്‍പ്പെടും.

പ്രവാസികളില്‍ ഇത്തരം ഭാഗ്യം തേടിയെത്തുന്നവര്‍ അപൂര്‍വ്വമാണ്.