വാഹനാപകടം; ഇന്ത്യന്‍ വംശജനായ യുവാവ് യു.കെയില്‍ കൊല്ലപ്പെട്ടു

ശനിയാഴ്ച പുലര്ച്ചെ ബര്മിംഗ്ഹാമിന് സമീപത്തുള്ള ഹാന്ഡ്സ്വര്ത്തിലാണ് അപകടമുണ്ടായത്.
 | 
വാഹനാപകടം; ഇന്ത്യന്‍ വംശജനായ യുവാവ് യു.കെയില്‍ കൊല്ലപ്പെട്ടു

ബര്‍മിംഗ്ഹാം: ഇന്ത്യന്‍ വംശജനായ യുവാവ് ബ്രിട്ടനില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. രാജേഷ് ചന്ദ്(29) ആണ് കൊല്ലപ്പെട്ടത്. അമിത വേഗത്തില്‍ വന്ന കാര്‍ രാജേഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമിത വേഗത്തില്‍ കാറോടിച്ച 30കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ബര്‍മിംഗ്ഹാമിന് സമീപത്തുള്ള ഹാന്‍ഡ്‌സ്‌വര്‍ത്തിലാണ് അപകടമുണ്ടായത്.

റോഡ് ക്രോസ് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. അപകടരമായി വാഹനമോടിച്ചുവെന്ന കുറ്റമാണ് അറസ്റ്റിലായ 30കാരന് മേല്‍ ചാര്‍ത്തിയിരിക്കുന്നത്. ഇയാള്‍ എന്തെങ്കിലും ലഹരി ഉപയോഗിച്ചിരുന്നോയെന്ന് വ്യക്തമല്ല. രാജേഷിനെ ഇടിച്ചു തെറിപ്പിച്ച ശേഷവും ഇയാള്‍ക്ക് വാഹനം നിര്‍ത്താന്‍ സാധിച്ചില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പോലീസെത്തി രാജേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.