മസ്‌കറ്റ്-കരിപ്പൂര്‍ വിമാന ടിക്കറ്റില്‍ വന്‍ വര്‍ധനവുണ്ടായേക്കും; പ്രവാസികള്‍ പ്രതിസന്ധിയിലാകും

മസ്കറ്റ്-കോഴിക്കോട് അന്താരാഷ്ട്ര വിമാന സര്വീസുകള് ഇന്ഡിഗോ ഉടന് പുനരാംഭിക്കില്ലെന്ന് വ്യക്തമായതോടെ പ്രതിസന്ധിയിലായി ഒമാനിലെ മലയാളികള്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കില് സര്വീസ് നടത്തുന്ന എയര്ലൈന്സായ ഇന്ഡിഗോ സര്വീസ് നിര്ത്തിയത് നേരത്തെ വലിയ വാര്ത്തയായിരുന്നു. ബജറ്റ് യാത്രക്കാരെയാണ് ഇത് ഏറ്റവും കൂടുതല് ബാധിക്കുക. ഇന്ഡിഗോയില് നിലവിലുണ്ടായിരിക്കുന്ന പ്രതിസന്ധികളാണ് സര്വീസ് നിര്ത്താന് കാരണമെന്നാണ് റിപ്പോര്ട്ട്.
 | 
മസ്‌കറ്റ്-കരിപ്പൂര്‍ വിമാന ടിക്കറ്റില്‍ വന്‍ വര്‍ധനവുണ്ടായേക്കും; പ്രവാസികള്‍ പ്രതിസന്ധിയിലാകും

മസ്‌കത്ത്: മസ്‌കറ്റ്-കോഴിക്കോട് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ ഉടന്‍ പുനരാംഭിക്കില്ലെന്ന് വ്യക്തമായതോടെ പ്രതിസന്ധിയിലായി ഒമാനിലെ മലയാളികള്‍. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍സായ ഇന്‍ഡിഗോ സര്‍വീസ് നിര്‍ത്തിയത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു. ബജറ്റ് യാത്രക്കാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇന്‍ഡിഗോയില്‍ നിലവിലുണ്ടായിരിക്കുന്ന പ്രതിസന്ധികളാണ് സര്‍വീസ് നിര്‍ത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

പൊതുവെ യാത്രക്കാര്‍ കുറഞ്ഞ ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ നിരക്ക് വര്‍ധിക്കില്ലെങ്കിലും ഏപ്രില്‍ മുതല്‍ എല്ലാ വിമാന കമ്പനികളും നിരക്ക് കൂട്ടാനാണ് സാധ്യത. വെക്കേഷന്‍ ആരംഭിക്കുന്നതോടെ അത് ഇരട്ടിയിലേറെ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ തിരക്കിന് അനുസൃതമായി നിരക്ക് വര്‍ധിപ്പിക്കുന്ന രീതിയാണ് സാധാരണയായി സ്വീകരിക്കാറുള്ളത്. ഇന്‍ഡിഗോ സര്‍വീസുകള്‍ പുനരാരംഭിച്ചില്ലെങ്കില്‍ ഒമാനിലെ പ്രവാസികള്‍ പ്രതിസന്ധിയിലാകുമെന്നത് തീര്‍ച്ച.