ഖഷോഗിയുടെ തിരോധാനം; അമേരിക്കയുടെ വിരട്ടല്‍ തന്ത്രം വേണ്ടെന്ന് സൗദി; പ്രകോപനമുണ്ടായാല്‍ ശക്തമായി പ്രതികരിക്കും

മാധ്യമ പ്രവര്ത്തകനായ ജമാല് ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തങ്ങളെ വിരട്ടാനുള്ള അമേരിക്കന് തന്ത്രം വിലപോകില്ലെന്ന് സൗദി അറേബ്യന് ഭരണകൂടം. വിഷയത്തില് തങ്ങളെ ഭീഷണിപ്പെടുത്താനോ സമ്മര്ദ്ദത്തിലാക്കാനോ ആരും ശ്രമിക്കേണ്ട. ഭീഷണികള്ക്ക് വഴങ്ങില്ല. ഉപരോധം ഏര്പ്പെടുത്തിയാല് തിരിച്ചടിക്കാനറിയാമെന്നും സൗദി പ്രതികരിച്ചു. ഖഷോഗിയെ വധിച്ചത് സൗദി അറേബ്യയാണെന്ന് വ്യക്തമായാല് ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
 | 

ഖഷോഗിയുടെ തിരോധാനം; അമേരിക്കയുടെ വിരട്ടല്‍ തന്ത്രം വേണ്ടെന്ന് സൗദി; പ്രകോപനമുണ്ടായാല്‍ ശക്തമായി പ്രതികരിക്കും

റിയാദ്: മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തങ്ങളെ വിരട്ടാനുള്ള അമേരിക്കന്‍ തന്ത്രം വിലപോകില്ലെന്ന് സൗദി അറേബ്യന്‍ ഭരണകൂടം. വിഷയത്തില്‍ തങ്ങളെ ഭീഷണിപ്പെടുത്താനോ സമ്മര്‍ദ്ദത്തിലാക്കാനോ ആരും ശ്രമിക്കേണ്ട. ഭീഷണികള്‍ക്ക് വഴങ്ങില്ല. ഉപരോധം ഏര്‍പ്പെടുത്തിയാല്‍ തിരിച്ചടിക്കാനറിയാമെന്നും സൗദി പ്രതികരിച്ചു. ഖഷോഗിയെ വധിച്ചത് സൗദി അറേബ്യയാണെന്ന് വ്യക്തമായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

തുര്‍ക്കിയിലെ സൗദി അറേബ്യന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിക്കാനെത്തിയ സമയത്താണ് മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയെ കാണാതാവുന്നത്. സൗദി ഭരണകൂടത്തിന്റെ സ്ഥിരം വിമര്‍ശകരിലൊരാളായിരുന്നു ഖഷോഗി. നേരത്തെ സൗദി ഇയാളെ വധിക്കാന്‍ പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഖഷോഗിയെ കാണാതായതിന് ശേഷം തുര്‍ക്കിയും സൗദിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സൗദിയുടെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഖഷോഗിയെ തട്ടിക്കൊണ്ടുപോയി വധിച്ചതെന്നായിരുന്നു തുര്‍ക്കിയുടെ ആരോപണം.

ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിന് ഉള്ളിലേക്ക് പോയ ശേഷം ഖഷോഗി പുറത്തേക്ക് വന്നിട്ടില്ല. ഇയാളുടെ മൃതദേഹമോ കൊലപാതകം നടന്നതായിട്ടുള്ള സൂചനകള്‍ പോലും ലഭ്യമായിട്ടില്ല. അതേസമയം മാധ്യമ പ്രവര്‍ത്തകനെ സൗദി കൊലപ്പെടുത്തിയ സംഭവത്തിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നാണ് തുര്‍ക്കിയുടെ വാദം. എന്നാല്‍ തെളിവുകള്‍ പുറത്തുവിടാന്‍ തുര്‍ക്കി തയ്യാറായിട്ടില്ല. സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ അമേരിക്കയുമായുള്ള ബന്ധം ദൃഢമാക്കാന്‍ സൗദി ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പുതിയ സംഭവ വികാസങ്ങള്‍ ഇതിന് വിള്ളലുണ്ടാക്കുമെന്നാണ് സൂചന.