തടവു പുള്ളികള്‍ക്ക് ഹജ്ജ് വേളയില്‍ തൊഴിലെടുക്കാന്‍ പദ്ധതിയൊരുക്കി സൗദി

തടവുകാര്ക്കും ജയില് മോചിതര്ക്കും ഹജ്ജ് സീസണില് തൊഴില് ലഭ്യമാക്കുന്നതിന് ഒപ്പുവെയ്ക്കുന്ന ആദ്യ കരാറാണിത്.
 | 
തടവു പുള്ളികള്‍ക്ക് ഹജ്ജ് വേളയില്‍ തൊഴിലെടുക്കാന്‍ പദ്ധതിയൊരുക്കി സൗദി

ജിദ്ദ: തടവു പുള്ളികള്‍ക്ക് ഹജ്ജ് വേളയില്‍ തൊഴിലെടുക്കാന്‍ പദ്ധതിയൊരുക്കി സൗദി അറേബ്യ. പുണ്യസ്ഥലങ്ങളിലെ കശാപ്പു ശാലകളിലായിരിക്കും തൊഴില്‍ അവസരം സൃഷ്ടിക്കുക. ഈ വര്‍ഷം അവസാനം മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് സൗദി സര്‍ക്കാരിന്റെ പദ്ധതി. കശാപ്പു ശാലകളില്‍ മേല്‍ നോട്ട ജോലികള്‍ മുതല്‍ ക്ലീനിംഗ് ജോലികള്‍ വരെ നിര്‍വ്വഹിക്കാന്‍ തടവ് പുള്ളികള്‍ക്ക് അനുവാദം ലഭിക്കും. ജയിലില്‍ കഴിയുന്നവര്‍ക്ക് ഇത് വലിയ സാമ്പത്തിക സഹായകമാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്‍പ്പെടെ ജയിലില്‍ ശിക്ഷ അനുഭവിച്ചവര്‍ക്കും പുതിയ പദ്ധതി പ്രകാരം തൊഴില്‍ ലഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അധികൃതര്‍ ജയില്‍ വകുപ്പുമായി ചര്‍ച്ച ചെയ്തു കഴിഞ്ഞിട്ടുണ്ട്. തടവുകാര്‍ക്കും ജയില്‍ മോചിതര്‍ക്കും ഹജ്ജ് സീസണില്‍ തൊഴില്‍ ലഭ്യമാക്കുന്നതിന് ഒപ്പുവെയ്ക്കുന്ന ആദ്യ കരാറാണിത്.