സൗദിയില്‍ സിമന്റ് മിക്‌സിങ് യന്ത്രത്തിനുള്ളില്‍ കുടങ്ങി മലയാളി മരിച്ചു

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള് ആരംഭിച്ചിട്ടുണ്ട്.
 | 
സൗദിയില്‍ സിമന്റ് മിക്‌സിങ് യന്ത്രത്തിനുള്ളില്‍ കുടങ്ങി മലയാളി മരിച്ചു

റിയാദ്: സൗദിയില്‍ സിമന്റ് മിക്‌സിങ് യന്ത്രത്തിനുള്ളില്‍ കുടങ്ങി മലയാളി മരിച്ചു. കൊല്ലം മുഖത്തല സ്വദേശി ഷാജി ജോണ്‍ (48) ആണ് മരിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി സൗദിയില്‍ വെല്‍ഡറായി ജോലി ചെയ്യുകയായിരുന്നു ഷാജി ജോണ്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഖത്തീഫ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

റെഡിമിക്‌സ് നിര്‍മ്മാണ കമ്പനിയിലായിരുന്ന ഷാജി ജോണ്‍ ജോലി ചെയ്തിരുന്നത്. മിക്‌സിംഗ് യന്ത്രത്തിന്റെ ബ്ലേഡ് വെല്‍ഡ് ചെയ്ത ശേഷം ഷാജി പുറത്തിറങ്ങിയ ശേഷം പണിയായുധങ്ങള്‍ എടുക്കാനായി വീണ്ടും യന്ത്രത്തിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതായി തെറ്റിദ്ധരിച്ച മറ്റൊരു തൊഴിലാളി യന്ത്രം ഓണ്‍ ചെയ്യുകയായിരുന്നു.