മോഷണം; ആലപ്പുഴ സ്വദേശിയുടെ കൈപ്പത്തി വെട്ടിമാറ്റാന്‍ സൗദി കോടതിയുടെ ഉത്തരവ്

കേസില് പ്രതിക്ക് അപ്പീല് പോകാമെന്ന് കോടതി നിര്ദേശിച്ചിട്ടുണ്ട്. നേരത്തെ പ്രതി കോടതിക്ക് മുന്പാകെ കുറ്റം സമ്മതിച്ചതായിട്ടാണ് റിപ്പോര്ട്ടുകള്.
 | 
മോഷണം; ആലപ്പുഴ സ്വദേശിയുടെ കൈപ്പത്തി വെട്ടിമാറ്റാന്‍ സൗദി കോടതിയുടെ ഉത്തരവ്

റിയാദ്: സൗദി അറേബ്യയല്‍ മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ട മലയാളിയുടെ കൈപ്പത്തി വെട്ടിമാറ്റാന്‍ ശരീഅത്ത് കോടതിയുടെ ഉത്തരവ്. ആലപ്പുഴ നൂറനാട് സ്വദേശിയുടെ കൈപ്പത്തി മുറിച്ചുമാറ്റാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസില്‍ പ്രതിക്ക് അപ്പീല്‍ പോകാമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ പ്രതി കോടതിക്ക് മുന്‍പാകെ കുറ്റം സമ്മതിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

മലയാളി യുവാവ് ജോലി ചെയ്തിരുന്ന അബഹയിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് ഒരുലക്ഷത്തി പതിനായിരം (ഏതാണ്ട് 20 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സൗദി റിയാല്‍ കാണാതായ സംഭവത്തിലാണ് വിധി വന്നിരിക്കുന്നത്. പണം നഷ്ടപ്പെട്ടതായി റസ്റ്റോറന്റ് ഉടമ പോലീസില്‍ പരാതി നല്‍കിയരുന്നു. മലയാളിയായ യുവാവിനെ സംശയമുള്ളതായും ഉടമ പോലീസിന് മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട തുക യുവാവ് താമസിച്ചിരുന്ന സ്ഥലത്തെ കുളിമുറിയില്‍ നിന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ കുറ്റം ചെയ്തതായി ഇയാള്‍ സമ്മതിക്കുകയും ചെയ്തു. മോഷണക്കുറ്റം ശരീഅ നിയമപ്രകാരം കടുത്ത ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ്. അപ്പീലിന് പോയില്ലെങ്കില്‍ പ്രതിയുടെ വലതുകൈപ്പത്തി നഷ്ടമാകും.