കുവൈറ്റ് മഴക്കെടുതി; ഗ്ലാസുകള്‍ തകര്‍ന്ന കാറുകളില്‍ നിന്ന് പിഴ ഈടാക്കില്ല

കുവൈറ്റ് മഴക്കെടുതി; ഗ്ലാസുകള് തകര്ന്ന കാറുകളില് നിന്ന് പിഴ ഈടാക്കില്ല
 | 
കുവൈറ്റ് മഴക്കെടുതി; ഗ്ലാസുകള്‍ തകര്‍ന്ന കാറുകളില്‍ നിന്ന് പിഴ ഈടാക്കില്ല

കുവൈറ്റ് സിറ്റി: രാജ്യത്ത് സമീപകാലത്തുണ്ടായ ഏറ്റവും വലിയ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ട്രാഫിക് പിഴ ഇളവ് പ്രഖ്യാപിച്ച് കുവൈറ്റ് സര്‍ക്കാര്‍. വാഹനങ്ങളുടെ ഗ്ലാസ് പൊട്ടിയതിനുള്ള പിഴ ഒഴിവാക്കാന്‍ ട്രാഫിക് മന്ത്രാലയത്തിന്റെ തീരുമാനിച്ചു. നേരത്തെ ഗ്ലാസ് പൊട്ടിയ വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍സബ ഇത് ഒഴിവാക്കാന്‍ ട്രാഫിക് പോലീസിനോട് നേരിട്ട് നിര്‍ദേശിക്കുകയായിരുന്നു.

ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ പിഴ ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ക്ക് ഇരുട്ടടിയാകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആശ്വാസകരമായ നീക്കം. ശക്തമായ മഴയെത്തുടര്‍ന്ന് രാജ്യത്തെ എല്ലാ റോഡുകളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഇതുമൂലം മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയില്‍ നിരവധി സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയിരുന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണാവസ്ഥയിലേക്ക് ഇതുവരെ മാറിയിട്ടില്ല. ആയിരക്കണക്കിന് പേര്‍ക്കാണ് മഴ കാരണം യാത്ര മാറ്റിവെക്കേണ്ടി വന്നിരിക്കുന്നത്.