Saturday , 18 August 2018
Kalyan
News Updates

കുവൈത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; പൊതുമേഖലാ സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൂട്ടപിരിച്ചുവിടല്‍. 3140 വിദേശികളെ അടുത്ത മാസം തുടക്കത്തില്‍ പിരിച്ചു വിടുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ പറഞ്ഞു. പാര്‍ലമെന്റിലെ സ്വദേശിവത്കരണ സമിതിയുടെ അന്വേഷണത്തിന് മറുപടിയായാണ് സിവില്‍ കമമീഷന്‍ ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് നടപടി. ഒഴിവു വരുന്ന തസ്തികയിലേക്ക് പൂര്‍ണമായും സ്വദേശികളെയായിരിക്കും പരിഗണിക്കുക.

ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിവരുന്ന സ്വദേശിവല്‍ക്കരണം മൂലം മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ക്കാണ് സമീപകാലത്ത് തൊഴില്‍ നഷ്ടമായിരിക്കുന്നത്. പൊതുമേഖലയിലെ സ്വദേശിവത്കരണം സമയബന്ധിതമായി നടന്നു വരികയാണെന്ന് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. കൂടുതല്‍ മേഖലയിലേക്കും സ്വദേശിവല്‍ക്കരണം ബാധിക്കുമെന്നാണ് കരുതുന്നത്.

സിവില്‍ സര്‍വ്വീസ് കമ്മീഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 1000ത്തോളം തൊഴിലില്ലാത്ത സ്വദേശികളുടെ കാര്യവും പരിഗണനയിലാണ്. ഇവര്‍ക്ക് തൊഴില്‍ നല്‍കുന്നത് സംബന്ധിച്ചുള്ള തീരുമാനം അടുത്ത ദിവസങ്ങളില്‍ വ്യക്തമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴില്‍ നഷ്ടമാകുന്നവരില്‍ എത്ര ഇന്ത്യക്കാരുണ്ടെന്ന് വ്യക്തമല്ല. അടുത്ത മാസം ആദ്യവാരത്തോടെ പുറത്താക്കപ്പെടുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും.

DONT MISS