പ്രവാസിയെ മര്‍ദ്ദിച്ച് വീഡിയോ പ്രചരിപ്പിച്ച കുവൈത്തി പൗരന് 17 വര്‍ഷം തടവ് ശിക്ഷ

അല് ശുവൈഖ് ഇന്ഡസ്ട്രിയല് സോണില് വെച്ചാണ് ഈജിപ്ഷ്യന് പൗരനെ പ്രതി അതിക്രൂരമായി മര്ദ്ദിച്ചത്.
 | 
പ്രവാസിയെ മര്‍ദ്ദിച്ച് വീഡിയോ പ്രചരിപ്പിച്ച കുവൈത്തി പൗരന് 17 വര്‍ഷം തടവ് ശിക്ഷ

കുവൈത്ത് സിറ്റി: പ്രവാസിയെ അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം ക്രൂരതയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കുവൈത്തി പൗരന്റെ ശിക്ഷ വിധിച്ചു. 17 വര്‍ഷം ജയില്‍ ശിക്ഷയാണ് കുവൈറ്റ് കോടതി വിധിച്ചിരിക്കുന്നത്. പ്രതി കുറ്റം ചെയ്തതായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി. വധശ്രമത്തിന് 15 വര്‍ഷം തടവും ക്രൂരതയുടെ വീഡിയോ പ്രചരിപ്പിച്ചതിന് 2 വര്‍ഷം തടവുമാണ് വിധിച്ചിരിക്കുന്നത്.

അല്‍ ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ സോണില്‍ വെച്ചാണ് ഈജിപ്ഷ്യന്‍ പൗരനെ പ്രതി അതിക്രൂരമായി മര്‍ദ്ദിച്ചത്. അകാരണമായി നടന്ന അക്രമത്തില്‍ സാരമായി പരിക്കേറ്റ ഈജിപ്ഷ്യന്‍ പൗരന്‍ ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ജീവന്‍ തന്നെ അപകടത്തിലാവുന്ന വിധത്തില്‍ ഇയാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

പ്രതി പ്രവാസിയുടെ കടയ്ക്ക് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയെന്നും പോലീസ് കണ്ടെത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്‍ വാദിച്ചത്.