ലുബാന്‍ കൊടുങ്കാറ്റ് ഒമാന്‍ തീരം വിട്ടു; ഭീതിയൊഴിഞ്ഞതായി സ്ഥിരീകരണം

ലുബാന് കൊടുങ്കാറ്റ് ഒമാന് തീരം വിട്ടു. ഒമാന് സിവില് ഏവിയേഷന് പൊതു അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല് അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില് ദോഫാര് മേഖലയിലുള്പ്പെടെ മഴ തുടരുമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. സലാല, ദോഫാര് തുടങ്ങിയ പ്രദേശങ്ങളില് ഉള്പ്പെടെ ലുബാന് കനത്ത നാശം വിതക്കുമെന്നായിരുന്നു നേരത്തെ മുന്നറിയിപ്പ് ലഭിച്ചത്. എന്നാല് ശക്തമായ മഴയും കാറ്റും ലഭിച്ചതൊഴിച്ചാല് എവിടെയും കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്ട്ട് ചെയ്തിട്ടില്ല.
 | 

ലുബാന്‍ കൊടുങ്കാറ്റ് ഒമാന്‍ തീരം വിട്ടു; ഭീതിയൊഴിഞ്ഞതായി സ്ഥിരീകരണം

സലാല: ലുബാന്‍ കൊടുങ്കാറ്റ് ഒമാന്‍ തീരം വിട്ടു. ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ദോഫാര്‍ മേഖലയിലുള്‍പ്പെടെ മഴ തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സലാല, ദോഫാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ലുബാന്‍ കനത്ത നാശം വിതക്കുമെന്നായിരുന്നു നേരത്തെ മുന്നറിയിപ്പ് ലഭിച്ചത്. എന്നാല്‍ ശക്തമായ മഴയും കാറ്റും ലഭിച്ചതൊഴിച്ചാല്‍ എവിടെയും കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ശക്തമായ മഴയെ തുടര്‍ന്ന് ചിലയിടങ്ങളില്‍ റോഡുകള്‍ ഒലിച്ചു പോയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ മിന്നല്‍ പ്രളയമുണ്ടായതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ദല്‍ഖൂത്തിലാണ് ഏറ്റവുമധികം മഴ പെയ്തത്. 145 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. ഒമാന്‍ തീരത്ത് നിന്ന് ലുബാന്‍ കൊടുങ്കാറ്റ് യമനിലേക്ക് കടന്നതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗതയിലും കാര്യമായ കുറവ് സംഭവിച്ചതായി മുന്നറിയിപ്പില്‍ അറിയിച്ചു.

ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 37 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യമനിലെ ഹളറമൗത്തില്‍ കാറ്റം നാശം വിതക്കാന്‍ സാധ്യതയുണ്ട്. ഒമാനിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. കാറ്റിന്റെ പരിണിതഫലമായി നഗര പ്രദേശങ്ങളില്‍ ചെറിയ തോതിലുള്ള മഴ ഇന്നും നാളെയും തുടരാനാണ് സാധ്യത.