ലുബാന്‍ കൊടുങ്കാറ്റ് ശക്തമാകുന്നു; ഒമാനില്‍ നിന്ന് യമന്‍ ഭാഗത്തേക്ക് കാറ്റ് നീങ്ങുമെന്ന് മുന്നറിയിപ്പ്

ലുബാന് കൊടുങ്കാറ്റ് ഒമാന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയതോടെ സലാലയുള്പ്പെടെയുള്ള സ്ഥലങ്ങളില് അതിശക്തമായ മഴ. ഒമാന്റെ തെക്ക് ഭാഗത്തായിട്ടാണ് കൊടുങ്കാറ്റ് ആരംഭിച്ചിരിക്കുന്നത്. നേരത്തെ മണിക്കൂറില് 200ലേറെ കിലോമീറ്റര് വേഗതയില് കാറ്റിന് സാധ്യതയുള്ളതായി അധികൃതര് മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല് വേഗത 83 മുതല് 102 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. വൈകാതെ തന്നെ ഇത് യമന് ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
 | 

ലുബാന്‍ കൊടുങ്കാറ്റ് ശക്തമാകുന്നു; ഒമാനില്‍ നിന്ന് യമന്‍ ഭാഗത്തേക്ക് കാറ്റ് നീങ്ങുമെന്ന് മുന്നറിയിപ്പ്

മസ്‌ക്കറ്റ്: ലുബാന്‍ കൊടുങ്കാറ്റ് ഒമാന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയതോടെ സലാലയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അതിശക്തമായ മഴ. ഒമാന്റെ തെക്ക് ഭാഗത്തായിട്ടാണ് കൊടുങ്കാറ്റ് ആരംഭിച്ചിരിക്കുന്നത്. നേരത്തെ മണിക്കൂറില്‍ 200ലേറെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വേഗത 83 മുതല്‍ 102 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. വൈകാതെ തന്നെ ഇത് യമന്‍ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

സലാലയുടെ സമീപ പ്രദേശങ്ങളില്‍ അതിശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് അധികൃതര്‍ അറിയിച്ചു. ഹാസിഖ്, സദ തുടങ്ങിയ ഭാഗങ്ങളിലും ഇടിയും മഴയും തുടരുകയാണ്. ഇവിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സദയില്‍ പാറയില്‍ കുടുങ്ങിയ ഉരുവില്‍ നിന്ന് 8 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദോഫാര്‍ പ്രദേശങ്ങളിലും ഇന്ന് മഴ ലഭിക്കും. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദോഫാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.