Wednesday , 1 April 2020
News Updates

പ്രവാസി മലയാളി സൗദിയില്‍ ആത്മഹത്യ ചെയ്തു

റിയാദ്: പ്രവാസി മലയാളി സൗദിയില്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വര്‍ക്കല ചാലുവിള പുതുവല്‍ സ്വദേശി മഹേഷ് (22) ആണ് മരിച്ചത്. രണ്ട് മാസം മുന്‍പാണ് മഹേഷ് നാട്ടിലെത്തുന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം ജിസാന്‍ പ്രിന്‍സ് നാസര്‍ ബിന്‍ മുഹമ്മദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സൗദിയിലെ ജിസാന്‍ സിറ്റിയില്‍ നിന്ന് 30 കിലോമീറ്ററ് മാറി ഖാമിലയ്ക്കടുത്തുള്ള പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിലാണ് മഹേഷിന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആത്മഹത്യ ആയതിനാല്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ തീരുമാനമാകൂ. പുത്തന്‍വീട്ടില്‍ രാജന്‍-ലത ദമ്പതികളുടെ മകനാണ് മഹേഷ്. ഭാര്യ റജിത. മകള്‍ വൈഗ. സഹോദരങ്ങള്‍ കവിത, അശ്വതി.

DONT MISS