ബഹ്‌റൈനില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബഹ്റൈനില് മലയാളിയെ കൊല്ലപ്പെട്ട നിലയില് കണ്ടത്തി. കോഴിക്കോട് താമരശ്ശേരി പരപ്പംപൊയില് സ്വദേശി അബ്ദുല് നഹാസ്(29) നെയാണ് താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയിരിക്കുന്നത്. ബഹ്റൈനിലെ ഹൂറ പ്രവിശ്യയിലാണ് കഴിഞ്ഞ കുറേക്കാലമായി നഹാസ് താമസിക്കുന്നത്. കൊലയാളികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തലയ്ക്കടിച്ചാണ് കൊല നടത്തിയതെന്നാണ് പോലീസ് നല്കുന്ന സൂചന.
 | 

ബഹ്‌റൈനില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മനാമ: ബഹ്റൈനില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തി. കോഴിക്കോട് താമരശ്ശേരി പരപ്പംപൊയില്‍ സ്വദേശി അബ്ദുല്‍ നഹാസ്(29) നെയാണ് താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ബഹ്റൈനിലെ ഹൂറ പ്രവിശ്യയിലാണ് കഴിഞ്ഞ കുറേക്കാലമായി നഹാസ് താമസിക്കുന്നത്. കൊലയാളികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തലയ്ക്കടിച്ചാണ് കൊല നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ഇന്നലെ രാത്രി നഹാസിനെ സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. രാത്രിയാണ് കൊല നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മലയാളികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കൈകള്‍ രണ്ടും പിറകോട്ട് കെട്ടി, കാലുകള്‍ കൂട്ടി കെട്ടിയായിരുന്നു നഹാസിന്റെ മൃതദേഹം കിടന്നിരുന്നത്.

പോലീസിന് സൂചനകളൊന്നും ലഭിക്കാതിരിക്കാന്‍ തറയില്‍ മുളക് പൊടി, എണ്ണ, അരി തുടങ്ങിയവ വിതറിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലുള്ള സിസിടിവികള്‍ പരിശോധിച്ച് വരികയാണ്. പൊലിസ് സംഘവും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സല്‍മാനിയ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയുമോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ അറിവായിട്ടില്ല.