കോഴിക്കോട് സ്വദേശി ദുബായില്‍ കുത്തേറ്റ് മരിച്ചു

കോഴിക്കോട് സ്വദേശി ദുബായില് കുത്തേറ്റ് മരിച്ചു. പൂനൂര് പൂക്കോട് വി.കെ അബുവിന്റെ മകന് അബ്ദുള് റഷീദ് (42) ആണ് കൊല്ലപ്പെട്ടത്. സഹപ്രവര്ത്തകനായി പാകിസ്ഥാനിയാണ് റഷീദിനെ കുത്തിക്കൊന്നത്. ഇയാളെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച്ച വൈകീട്ടാണ് സംഭവം.
 | 

കോഴിക്കോട് സ്വദേശി ദുബായില്‍ കുത്തേറ്റ് മരിച്ചു

ദുബായ്: കോഴിക്കോട് സ്വദേശി ദുബായില്‍ കുത്തേറ്റ് മരിച്ചു. പൂനൂര്‍ പൂക്കോട് വി.കെ അബുവിന്റെ മകന്‍ അബ്ദുള്‍ റഷീദ് (42) ആണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകനായി പാകിസ്ഥാനിയാണ് റഷീദിനെ കുത്തിക്കൊന്നത്. ഇയാളെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച്ച വൈകീട്ടാണ് സംഭവം.

പാര്‍ക്കോ ഹൈപ്പര്‍മാര്‍ക്കറ്റ് ആന്റ് റസ്റ്റോറന്റ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു റഷീദ്. നിരവധി ജോലിക്കാരുള്ള സ്ഥാപനത്തിന് തൊട്ടടുത്തായിട്ടാണ് ഇവര്‍ക്കുള്ള താമസ സൗകര്യവും. സ്ഥാപനത്തിലെ ജീവനക്കാരനായ പാക് സ്വദേശിയുമായി റഷീദ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായിട്ടാണ് സൂചന. വാക്ക് തര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. താമസ സ്ഥലവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ് തര്‍ക്കത്തിന് കാരണമായതെന്നാണ് സൂചന.