ജിദ്ദയില്‍ ലിഫ്റ്റ് ദേഹത്ത് വീണ് മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദയില് മലയാളി യുവാവ് ലിഫ്റ്റ് ദേഹത്തു വീണു മരിച്ചു. മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കല് ഹാരിസ് (28) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. സനാനയിലെ സണ്ടോപ്പ് കമ്പനി ജീവനക്കാരായിരുന്ന ഹാരിസ് ജോലി സ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്. അപകട കാരണം വ്യക്തമല്ല.
 | 

ജിദ്ദയില്‍ ലിഫ്റ്റ് ദേഹത്ത് വീണ് മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: ജിദ്ദയില്‍ മലയാളി യുവാവ് ലിഫ്റ്റ് ദേഹത്തു വീണു മരിച്ചു. മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കല്‍ ഹാരിസ് (28) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. സനാനയിലെ സണ്‍ടോപ്പ് കമ്പനി ജീവനക്കാരായിരുന്ന ഹാരിസ് ജോലി സ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്. അപകട കാരണം വ്യക്തമല്ല.

ഹാരിസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യൂത്ത് ഇന്ത്യ സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് ഹാരിസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.