സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ഗുരുതരമായി പരിക്കേറ്റു

സുഡാന് പൗരന് ഓടിച്ച കാറാണ് ഷെരിഫിനെ ഇടിച്ചിട്ടതെന്ന് വ്യക്തമായിട്ടുണ്ട്. തലയ്ക്കാണ് പ്രധാനമായും പരിക്കേറ്റിരിക്കുന്നത്.
 | 
സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ഗുരുതരമായി പരിക്കേറ്റു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷെരീഫാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന കാര്‍ ഷെരീഫിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച്ച വൈകുന്നേരം അല്‍ഖോബാറില്‍ വെച്ചാണ് അപകടമുണ്ടായത്. പ്രവാസിയായ ഷെരീഫിന്റെ സഹോദരന്‍ ആശുപത്രിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്.

സുഡാന്‍ പൗരന്‍ ഓടിച്ച കാറാണ് ഷെരിഫിനെ ഇടിച്ചിട്ടതെന്ന് വ്യക്തമായിട്ടുണ്ട്. തലയ്ക്കാണ് പ്രധാനമായും പരിക്കേറ്റിരിക്കുന്നത്. രക്തസമ്മര്‍ദം സാധാരണ നിലയിലെത്തിയ ശേഷമേ തുടര്‍ചികിത്സ നല്‍കാനാവൂ എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. അല്‍ഖോബാറിലെ സ്വകാര്യ കമ്പനിയില്‍ മെയിന്റനന്‍സ് സൂപ്പര്‍വൈസറാണ് ഷെരീഫ്.