ഇന്ത്യക്കാരന്റെ 35000 രൂപ തട്ടിയെടുത്ത സംഘത്തെ നാടകീയമായി പിടികൂടി ദുബായ് പോലീസ്

സിസിടിവി ദൃശ്യങ്ങളില് നിന്ന് വിദേശകളുടെ സംഘം പണം തട്ടിയെടുത്തതായി വ്യക്തമായിരുന്നു.
 | 
ഇന്ത്യക്കാരന്റെ 35000 രൂപ തട്ടിയെടുത്ത സംഘത്തെ നാടകീയമായി പിടികൂടി ദുബായ് പോലീസ്

ദുബായ്: ഇന്ത്യക്കാരന്റെ 35000 രൂപ തട്ടിയെടുത്ത വിദേശിയെ നാടകീയമായി പിടികൂടി ദുബായ് പോലീസ്. ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വെച്ചാണ് സംഭവം. തട്ടിപ്പ് സംഘത്തില്‍ നാല് പേരുണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഡ്യൂട്ടി ഫ്രീയില്‍ സാധനങ്ങള്‍ വാങ്ങുകയായിരുന്ന ഇന്ത്യക്കാരന്റെ അടുത്തു കൂടിയ സംഘം സൗഹൃദം നടിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.

സാധനങ്ങള്‍ വാങ്ങിയ ശേഷം ഇന്ത്യക്കാരന്‍ പേഴ്‌സ് തുറന്ന് പണം നല്‍കി. ഇത് കണ്ടുനിന്ന വിദേശി തട്ടിപ്പ് സംഘത്തിലെ ഒരാള്‍ ഇന്ത്യന്‍ രൂപ കണ്ടിട്ടില്ലെന്നും ഒന്ന് കാണാന്‍ സാധിക്കുമോയെന്നും ചോദിച്ചു. രൂപ വിദേശിയെ കാണിച്ച ശേഷം പ്രവാസി മറ്റു സാധനങ്ങള്‍ വാങ്ങാനായി തൊട്ടടുത്ത സ്ഥലത്തേക്ക് മാറി. എന്നാല്‍ പിന്നീടാണ് തട്ടിപ്പ് മനസിലായത്. രൂപ കാണിക്കുന്നതിനിടയില്‍ ഇന്ത്യക്കാരന്റെ പേഴ്‌സിലുണ്ടായിരുന്ന 500 ഡോളര്‍ വിദേശി കൈക്കലാക്കിയിരുന്നു. വഞ്ചിക്കപ്പെട്ടതായ ഇയാള്‍ ഉടന്‍ പോലീസിനെ വിവരമറിയിച്ചു.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വിദേശകളുടെ സംഘം പണം തട്ടിയെടുത്തതായി വ്യക്തമായി. ഇയാള്‍ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍ ദ്രുതഗതിയില്‍ പരിശോധിച്ച പോലീസ് തട്ടിപ്പ് സംഘത്തെ പിടികൂടുകയും ചെയ്തു. ഡോളര്‍ ദിര്‍ഹമാക്കി മാറ്റി ചെലവഴിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഇവര്‍ പിടിയിലായത്.