ഇന്ത്യന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാക് സ്വദേശിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു

പ്രാഥമിക തെളിവുകള് എതിരായതോടെ അറസ്റ്റിന് ഉത്തരവിടുകയായിരുന്നു.
 | 
ഇന്ത്യന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാക് സ്വദേശിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു

ദുബായ്: ഇന്ത്യന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാക് സ്വദേശിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ബാലികയോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ചാണ് അറസ്റ്റ്. ദുബായില്‍ ഡെലിവറി ജോലികള്‍ ചെയ്തിരുന്നയാള്‍ക്കെതിരെ ബാലികയുടെ അമ്മയാണ് ജൂണ്‍ 16നാണ് കേസ് കൊടുത്തത്. പ്രതി നേരത്തെ കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍ പ്രാഥമിക തെളിവുകള്‍ എതിരായതോടെ അറസ്റ്റിന് ഉത്തരവിടുകയായിരുന്നു. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.

ജൂണ്‍ 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു പാഴ്‌സല്‍ എത്തിക്കാനായി യുവാവ് ലിഫ്റ്റില്‍ കയറിപ്പോള്‍ പെണ്‍കുട്ടി ലിഫ്റ്റിലുണ്ടായിരുന്നു. വിലാസം ചോദിക്കുകയാണെന്ന വ്യാജേന 32 കാരനായ പ്രതി പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കൂടാതെ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ഉപദ്രവിക്കാനും ഇയാള്‍ ശ്രമം നടത്തി. എന്നാല്‍ കുട്ടിയുടെ അമ്മയെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതിപ്പെട്ടത്.

സന്ദര്‍ശക വിസയിലെത്തിയ പെണ്‍കുട്ടി നാട്ടിലേക്ക് തിരികെ പോകാന്‍ ആവശ്യപ്പെട്ടെന്നും രാത്രി ഉറക്കമില്ലാതായെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നും പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അസത്യമാണെന്നും പ്രതി കോടതിയില്‍ വാദിച്ചു.

ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയെ അറിയാതെയാണ് സ്പര്‍ശിച്ചത്. യാതൊരു ദുരുദ്ദേശ്യവും അതിനുണ്ടായിരുന്നില്ലെന്നും പ്രതി പറയുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതി പെണ്‍കുട്ടിയെ പിന്തുടര്‍ന്നതായി വ്യക്തമായിട്ടുണ്ട്. ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് തെളിഞ്ഞാല്‍ പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കും.