യു.എ.ഇയിലെ നിരത്തുകളില്‍ അഭ്യാസം കാണിച്ചാല്‍ ഇനി ‘പണികിട്ടും’; അപകടകരമായി വാഹനം ഓടിച്ചാല്‍ പിഴ 60000 രൂപ

റോഡപകടങ്ങള് നിയന്ത്രിക്കാന് യു.എ.ഇ കര്ശന നിയമങ്ങള് കൊണ്ടുവരുന്നു. നിരത്തില് അഭ്യാസപ്രകടനങ്ങള് കാണിക്കുന്നവര് കാത്തിരിക്കുന്നത് കനത്ത പിഴ ശിക്ഷയായിരിക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അപകടകരമായ രീതിയില് വാഹനമോടിച്ചാല് 3000 ദിര്ഹമാണ് ഏതാണ്ട് അറുപതിനായിരം ഇന്ത്യന് രൂപ പിഴ നിശ്ചയിച്ചിരിക്കുന്നത്. യുഎഇയില് ഗതാഗത നിയമലംഘനങ്ങള്ക്ക് ഡ്രൈവര്മാരുടെ ലൈസന്സില് ബ്ലാക്ക് മാര്ക്ക് പതിക്കാനും ധാരണയായിട്ടുണ്ട്.
 | 

യു.എ.ഇയിലെ നിരത്തുകളില്‍ അഭ്യാസം കാണിച്ചാല്‍ ഇനി ‘പണികിട്ടും’; അപകടകരമായി വാഹനം ഓടിച്ചാല്‍ പിഴ 60000 രൂപ

അബുദാബി: റോഡപകടങ്ങള്‍ നിയന്ത്രിക്കാന്‍ യു.എ.ഇ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരുന്നു. നിരത്തില്‍ അഭ്യാസപ്രകടനങ്ങള്‍ കാണിക്കുന്നവര്‍ കാത്തിരിക്കുന്നത് കനത്ത പിഴ ശിക്ഷയായിരിക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചാല്‍ 3000 ദിര്‍ഹമാണ് ഏതാണ്ട് അറുപതിനായിരം ഇന്ത്യന്‍ രൂപ പിഴ നിശ്ചയിച്ചിരിക്കുന്നത്. യുഎഇയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ ബ്ലാക്ക് മാര്‍ക്ക് പതിക്കാനും ധാരണയായിട്ടുണ്ട്.

നിരന്തരമായി നിരത്തില്‍ നിയമലംഘനം നടത്തുന്നവരെ തിരിച്ചറിയുന്നതിനായിട്ടാണ് ലൈസന്‍സില്‍ ബ്ലാക്ക് മാര്‍ക്ക് രേഖപ്പെടുത്തുന്നത്. ഒരു വര്‍ഷത്തിനിടെ 24 ബ്ലാക്ക് മാര്‍ക്ക് രേഖപ്പെടുത്തിയാല്‍ ഡ്രൈവര്‍ക്ക് ലൈസന്‍സ് നഷ്ടപ്പെടും. ലൈസന്‍സ് റദ്ദ് ചെയ്തു കഴിഞ്ഞാല്‍ തിരികെ ലഭിക്കണമെങ്കില്‍ നിരവധി കടമ്പകളുണ്ട്. വന്‍തുക പിഴയായി ഒടുക്കേണ്ടതായി വരികയും ചെയ്യും.

അബുദാബിയിലും പരിസര പ്രദേശങ്ങളിലും വിവിധ കേസുകളിലായി ഏതാണ്ട് 53 പേര്‍ക്കാണ് 3000 ദിര്‍ഹം വീതം പിഴ ലഭിച്ചത്. ഇവരുടെ ലൈസന്‍സില്‍ 23 ബ്ലാക്ക് മാര്‍ക്കും രേഖപ്പെടുത്തിയിട്ടുണ്ട്. റോഡില്‍ ഗുരുതരമായ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ യാതൊരു കാരണവശാലും ഇളവുകള്‍ നല്‍കില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.