‘നിതാഖാത്ത്’ പദ്ധതി പരാജയമെന്ന് സൗദി തൊഴില്‍ മന്ത്രാലയം; കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത

സ്വദേശികളായ പൗരന്മാര്ക്ക് രാജ്യത്ത് കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ നിതാഖാത്ത് പദ്ധതി പരാജയമെന്ന് സൗദി അറേബ്യന് തൊഴില് മന്ത്രാലയം. ശൂറ കൗണ്സില് അംഗങ്ങള് സമര്പ്പിച്ച വാര്ഷിക അവലോകന റിപ്പോര്ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടെ കൂടുതല് നിയന്ത്രണ നടപടികള് കൊണ്ടുവരാന് സൗദി ശ്രമിക്കുമെന്നാണ് സൂചന. നിയന്ത്രണങ്ങള് ഇനിയും കടുപ്പിച്ചാല് മലയാളികള് ഉള്പ്പെടെ വിദേശികളായ നിരവധി പേര്ക്ക് ജോലി നഷ്ടമാകും.
 | 

‘നിതാഖാത്ത്’ പദ്ധതി പരാജയമെന്ന് സൗദി തൊഴില്‍ മന്ത്രാലയം; കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത

റിയാദ്: സ്വദേശികളായ പൗരന്മാര്‍ക്ക് രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ നിതാഖാത്ത് പദ്ധതി പരാജയമെന്ന് സൗദി അറേബ്യന്‍ തൊഴില്‍ മന്ത്രാലയം. ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ സമര്‍പ്പിച്ച വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടെ കൂടുതല്‍ നിയന്ത്രണ നടപടികള്‍ കൊണ്ടുവരാന്‍ സൗദി ശ്രമിക്കുമെന്നാണ് സൂചന. നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിച്ചാല്‍ മലയാളികള്‍ ഉള്‍പ്പെടെ വിദേശികളായ നിരവധി പേര്‍ക്ക് ജോലി നഷ്ടമാകും.

സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നതില്‍ നിതാഖാത്ത് പദ്ധതി വിജയം കണ്ടില്ലെന്ന് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ സ്ഥാപനങ്ങളെ കാറ്റഗറികളാക്കി തിരിച്ച് പ്രത്യേക ഇളവുകള്‍ നല്‍കിയ നടപടിയില്‍ പാളിച്ചകള്‍ സംഭവിച്ചു. പച്ച കാറ്റഗറിയിലുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ വിദേശ റിക്രൂട്ട്‌മെന്റുകള്‍ നടത്തി. കൂടാതെ വ്യാജ സ്വദേശിവത്കരണത്തിലൂടെ ചില കമ്പനികള്‍ പച്ച കാറ്റഗറിയിലേക്ക് ഉയര്‍ന്നുവെന്നും മന്ത്രാലയത്തിന്റെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വദേശികളായ പൗരന്മാര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് കൂടുതല്‍ അവസരങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി നിതാഖാത്ത് നടപ്പിലാക്കുന്നത്. ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ഇത് മൂലം ജോലി നഷ്ടപ്പെട്ടിരുന്നു. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് കൂടുതലും ജോലി നഷ്ടമായത്. എന്നാല്‍ നിതാഖാത്ത് ആരംഭിച്ച സമയത്ത് ഉയര്‍ന്ന തസ്തികകളില്‍ 10 ശമതമാനം മാത്രമായിരുന്ന വിദേശികളുടെ അനുപാതം 40 ശതമാനമായി ഉയര്‍ന്നതായിട്ടാണ് അവലോകന റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്.