രൂപയുടെ മൂല്യം ഇടിയുന്നു; പ്രവാസി നിക്ഷേപങ്ങളില്‍ വര്‍ദ്ധനവ്; അന്താരാഷ്ട്ര വിപണയില്‍ ഇന്ധനവില ഇനിയും വര്‍ദ്ധിക്കും

രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്ക്ക് ഗുണകരമെന്ന് റിപ്പോര്ട്ട്. അന്താരാഷ്ട്ര വിപണിയില് ഇന്ധനവില വര്ദ്ധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്ന സാഹചര്യം ഇന്ത്യയിലേക്ക് വരുന്ന പ്രവാസി അക്കൗണ്ടുകളില് നിക്ഷേപം വര്ദ്ധിപ്പിച്ചിട്ടുണ്ട്. ഗള്ഫ് രാജ്യങ്ങളില് നിന്നാണ് കൂടുതല് നിക്ഷേപങ്ങള് ഉണ്ടായിരിക്കുന്നത്.
 | 

രൂപയുടെ മൂല്യം ഇടിയുന്നു; പ്രവാസി നിക്ഷേപങ്ങളില്‍ വര്‍ദ്ധനവ്; അന്താരാഷ്ട്ര വിപണയില്‍ ഇന്ധനവില ഇനിയും വര്‍ദ്ധിക്കും

കൊച്ചി: രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് ഗുണകരമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില വര്‍ദ്ധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്ന സാഹചര്യം ഇന്ത്യയിലേക്ക് വരുന്ന പ്രവാസി അക്കൗണ്ടുകളില്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടായിരിക്കുന്നത്.

സ്വകാര്യ-പൊതുമേഖല ബാങ്കുകളിലെ എന്‍ആര്‍ഐ നിക്ഷേപം 1,69,924 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 1,52,348 കോടി രൂപയായിരുന്നു 2016-17 സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപം. നിക്ഷേപ നിരക്കില്‍ 11.5 ശതമാനം വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണെങ്കിലും പ്രവാസി നിക്ഷേപങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഫെഡറല്‍ ബാങ്ക്, എസ്ബിഐ, എസ്‌ഐബി തുടങ്ങിയ ബാങ്കുകളാണ് നിക്ഷേപ സമാഹരണത്തില്‍ മുന്നില്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 66781 കോടി രൂപയാണ് ഫെഡറല്‍ ബാങ്കിലെ നിക്ഷേപം. തൊട്ട് മുന്‍പത്തെ വര്‍ഷങ്ങളിലിത് 62,500 കോടി മാത്രമായിരുന്നു. പൊതുമേഖലാ ബാങ്കുകളിലും നിക്ഷേപ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

സൗത്ത് ഇന്ത്യന്‍ ബാങ്കിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10,597.7 കോടിയാണ് നിക്ഷേപം ഉണ്ടായിരിക്കുന്നത്. മുന്‍വര്‍ഷം 9067.9 കോടിയായിരുന്നു നിക്ഷേപം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത് എസ്ബിഐയാണ്.