ബോയിങ് 737 മാക്‌സ്-8 നിരോധനം; ഒമാന്‍ എയര്‍ 36 സര്‍വീസുകള്‍ കൂടി റദ്ദാക്കി

ബോയിങ് 737 മാക്സ്-8 വിമാനങ്ങള്ക്ക് നിരോധനം ഏര്പ്പെടുത്തിയ സാഹചര്യത്തില് 36 സര്വീസുകള് കൂടി റദ്ദാക്കാനൊരുങ്ങി ഒമാന് എയര്. നേരത്തെ 56 സര്വീസുകള് റദ്ദാക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചിരുന്നു. ഇതോടെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില് 56 സര്വീസുകളും ഞായര്, തിങ്കള്, ചൊവ്വ ദിവസങ്ങളില് 36 സര്വീസുകളും റദ്ദാക്കപ്പെടും. തിങ്കള്, ചൊവ്വ ദിവസങ്ങളില് മസ്കത്തില് നിന്ന് കോഴിക്കോടുള്ള ഓരോ സര്വീസുകളും ഉണ്ടാവില്ല. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്ക്ക് മറ്റ് വിമാനങ്ങളില് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്
 | 
ബോയിങ് 737 മാക്‌സ്-8 നിരോധനം; ഒമാന്‍ എയര്‍ 36 സര്‍വീസുകള്‍ കൂടി റദ്ദാക്കി

മസ്‌കറ്റ്: ബോയിങ് 737 മാക്‌സ്-8 വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ 36 സര്‍വീസുകള്‍ കൂടി റദ്ദാക്കാനൊരുങ്ങി ഒമാന്‍ എയര്‍. നേരത്തെ 56 സര്‍വീസുകള്‍ റദ്ദാക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചിരുന്നു. ഇതോടെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 56 സര്‍വീസുകളും ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 36 സര്‍വീസുകളും റദ്ദാക്കപ്പെടും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മസ്‌കത്തില്‍ നിന്ന് കോഴിക്കോടുള്ള ഓരോ സര്‍വീസുകളും ഉണ്ടാവില്ല. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്

അതേസമയം സര്‍വീസുകള്‍ റദ്ദാക്കപ്പെടുന്നതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നേക്കുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. വിവിധ രാജ്യങ്ങളിലായി ഏകദേശം 400ഓളം ബോയിങ് 737 മാക്സ് വിമാനങ്ങള്‍ സര്‍വീസുകളില്‍ നിന്ന് പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് വ്യോമഗതാഗത രംഗത്ത് ഗുരുതരമായ പ്രശ്നം സൃഷ്ടിക്കില്ലെങ്കിലും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതമാവും.

യു.കെ, ചൈന, അര്‍ജന്റീന, ബ്രസീല്‍, കേയ്മന്‍ ദ്വീപുകള്‍, ദക്ഷിണ കൊറിയ, എത്യോപ്യ, ഇന്തോനേഷ്യ, മെക്‌സിക്കോ, ഓസ്‌ട്രേലിയ, ഒമാന്‍, യു.എ.ഇ, കുവൈറ്റ് തുടങ്ങി പതിനേഴിലധികം രാജ്യങ്ങള്‍ നിലവില്‍ ബോയിങ് 737 മാക്‌സ്-8 വിമാനങ്ങള്‍ നിരോധിച്ചു കഴിഞ്ഞു. കൂടുതല്‍ വിമാനകമ്പനികള്‍ ബോയിങ് 737 മാക്‌സ്-8 വിമാനങ്ങള്‍ നിരോധിച്ചാല്‍ വലിയ പ്രതിസന്ധിയുണ്ടായേക്കും.