സ്വദേശിവല്‍ക്കരണം; ഒമാനില്‍ നിന്ന് കൂടുതല്‍ വിദേശികള്‍ നാട്ടിലേക്ക്

വടക്കന് ശര്ഖിയ, സൗത്ത് ബാത്തിന, ദാഖിലിയ, ബുറൈമി, റോയല് ഹോസ്പിറ്റല് എന്നിവിടങ്ങളില് നിന്നാണ് ഇപ്പോള് വിദേശികളെ ഒഴിവാക്കിയിരിക്കുന്നത്.
 | 
സ്വദേശിവല്‍ക്കരണം; ഒമാനില്‍ നിന്ന് കൂടുതല്‍ വിദേശികള്‍ നാട്ടിലേക്ക്

മസ്‌കറ്റ്: സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാന്‍ ആരോഗ്യമന്ത്രാലത്തില്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ പിരിച്ചുവിട്ടു. ഏതാണ്ട് 44ഓളെ വിദേശികളെയാണ് ഒമാന്‍ ആരോഗ്യമന്ത്രാലയം പിരിച്ചുവിട്ടിരിക്കുന്നത്. ജനറ്റിക്‌സ്, ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ഹെമറ്റോളി വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നവരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്. ഇവര്‍ക്ക് നേരത്തെ തന്നെ ഇത് സംബന്ധിച്ച നോട്ടീസ് ലഭിച്ചിരുന്നു.

വടക്കന്‍ ശര്‍ഖിയ, സൗത്ത് ബാത്തിന, ദാഖിലിയ, ബുറൈമി, റോയല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ വിദേശികളെ ഒഴിവാക്കിയിരിക്കുന്നത്. പിന്നീട് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഒമാനില്‍ തുമേഖല സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

വിവിധ തസ്തികകളില്‍ വിവിധ ഘട്ടങ്ങളിലായി സ്വദേശിവല്‍ക്കരണം പൂര്‍ണമായും നടപ്പിലാക്കാനാണ് പദ്ധതി. ഒരോ തസ്തികകള്‍ക്കും അനുയോജ്യമായ തരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ എത്തുന്നതിന് അനുസരിച്ചാവും നടപടിക്രമങ്ങള്‍. ആരോഗ്യമേഖലയില്‍ ദ്രുതഗതിയില്‍ സ്വദേശിവല്‍ക്കരണം നടക്കുമെന്നാണ് സൂചന.