പുകയില, മദ്യം തുടങ്ങിയവയ്ക്ക് 100 ശതമാനം പ്രത്യേക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി ഒമാന്‍

പുകയില, മദ്യം തുടങ്ങിയവയ്ക്ക് 100 ശതമാനം പ്രത്യേക നികുതി ഏര്പ്പെടുത്താനൊരുങ്ങി ഒമാന്. ജൂണ് മാസം മുതല് പുതിയ നിരക്കുകള് പ്രാബല്യത്തില് വരും. മദ്യം, പുകയില, ഊര്ജ പാനീയങ്ങള്, പന്നിയിറച്ചി ഉല്പന്നങ്ങള് എന്നിവയ്ക്ക് നൂറു ശതമാനവും ശീതള പാനീയങ്ങള്, ആഡംബര വസ്തുക്കള് എന്നിവയ്ക്ക് അന്പതു ശതമാനവും വരെ ആണ് നികുതി വര്ദ്ധനവ്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം.
 | 
പുകയില, മദ്യം തുടങ്ങിയവയ്ക്ക് 100 ശതമാനം പ്രത്യേക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി ഒമാന്‍

മസ്‌ക്കറ്റ്: പുകയില, മദ്യം തുടങ്ങിയവയ്ക്ക് 100 ശതമാനം പ്രത്യേക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി ഒമാന്‍. ജൂണ്‍ മാസം മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. മദ്യം, പുകയില, ഊര്‍ജ പാനീയങ്ങള്‍, പന്നിയിറച്ചി ഉല്പന്നങ്ങള്‍ എന്നിവയ്ക്ക് നൂറു ശതമാനവും ശീതള പാനീയങ്ങള്‍, ആഡംബര വസ്തുക്കള്‍ എന്നിവയ്ക്ക് അന്‍പതു ശതമാനവും വരെ ആണ് നികുതി വര്‍ദ്ധനവ്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം.

2015ല്‍ റിയാദില്‍ നടന്ന ജി സി സി സുപ്രീം കൗണ്‍സിലിന്റെ 36-ാമത് ഉച്ച കോടിയിലാണ് സെലക്ടീവ് ടാക്‌സ് അഥവാ പ്രത്യേക നികുതി എന്ന സമ്പ്രദായം നിലവില്‍ വരുന്നത്. മിക്ക ഗള്‍ഫ് രാജ്യങ്ങളും പ്രത്യേക നികുതി സമ്പ്രദായം നടപ്പിലാക്കിയിട്ടുണ്ട്. സൗദി അറേബിയ, യുഎഇ, ബഹ്റൈന്‍ എന്നീ ജിസിസി രാജ്യങ്ങള്‍ 2017 മുതല്‍ സെലക്ടീവ് ടാക്‌സ് നടപ്പിലാക്കിയിരുന്നു. ഒമാനില്‍ മദ്യവും പന്നിയിറച്ചിയും കൂടുതലായി ഉപയോഗിക്കുന്നത് വിദേശികളാണ്. പൗരന്മാരുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.