വ്യാജ തൊഴില്‍ രേഖകള്‍ ഹാജരാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഒമാന്‍

വ്യാജ തൊഴില് രേഖകള് ഹാജരാക്കുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് ഒമാന് മാനവ വിഭവശേഷി മന്ത്രാലയം. തൊഴില് രേഖകള് കൃത്യമല്ലാത്ത 108 പ്രവാസികള് ഒരാഴ്ച്ച മുന്പ് അറസ്റ്റിലായിരുന്നു. പിന്നാലെയാണ് വ്യാജ രേഖകള്ക്ക് തടയിടാനുള്ള പുതിയ നീക്കവുമായി മന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്. ഇനി മുതല് തൊഴില് നിയമനങ്ങളുടെ അംഗീകാരത്തിന് അപേക്ഷ സമര്പ്പിക്കുേമ്പാള് ബന്ധപ്പെട്ട അതോറിറ്റികള് സാക്ഷ്യപ്പെടുത്തിയ യഥാര്ത്ഥ രേഖകള് കൂടെ നല്കേണ്ടി വരും.
 | 
വ്യാജ തൊഴില്‍ രേഖകള്‍ ഹാജരാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഒമാന്‍

മസ്‌കറ്റ്: വ്യാജ തൊഴില്‍ രേഖകള്‍ ഹാജരാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം. തൊഴില്‍ രേഖകള്‍ കൃത്യമല്ലാത്ത 108 പ്രവാസികള്‍ ഒരാഴ്ച്ച മുന്‍പ് അറസ്റ്റിലായിരുന്നു. പിന്നാലെയാണ് വ്യാജ രേഖകള്‍ക്ക് തടയിടാനുള്ള പുതിയ നീക്കവുമായി മന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്. ഇനി മുതല്‍ തൊഴില്‍ നിയമനങ്ങളുടെ അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിക്കുേമ്പാള്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ സാക്ഷ്യപ്പെടുത്തിയ യഥാര്‍ത്ഥ രേഖകള്‍ കൂടെ നല്‍കേണ്ടി വരും.

രാജ്യത്ത് തൊഴില്‍ നിയമങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന രേഖകളില്‍ വലിയൊരു ഭാഗം വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് പുതിയ നീക്കവുമായി സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. മെഡിക്കല്‍, അക്കാദമിക് തുടങ്ങിയ വിദഗ്ധ ജോലികളിലേക്കുള്ള അപേക്ഷകള്‍ക്ക് ആദ്യം അതത് സ്ഥാപനങ്ങളിലെ മേല്‍നോട്ട വകുപ്പുകള്‍ അംഗീകാരം നല്‍കുകയും വേണം. പുതിയ അപേക്ഷകള്‍ക്ക് മാത്രമേ ഇക്കാര്യം ബാധകമാവൂ.

അപേക്ഷകന്റെ വിദ്യാഭ്യാസ യോഗ്യത, പരിചയ സമ്പത്ത് തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. ജോലിയില്‍ പ്രവേശിച്ചതിന് ശേഷം അപേക്ഷകന്റെ യോഗ്യതയില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കില്‍ കൃത്യസമയത്ത് അത് സ്ഥാപന ഉടമകളെ അറിയിക്കണമെന്നും മന്ത്രാലായം വ്യക്തമാക്കുന്നു. 1975 മുതല്‍ 1250 വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലെത്തിയിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ തത്തുല്യ യോഗ്യതാ നിര്‍ണയ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ നാസര്‍ അല്‍ റുഖൈശി വ്യക്തമാക്കി.