ഒമാന്‍ കുടുംബത്തിലെ അഞ്ച് പേരെ അരുംകൊല ചെയ്ത ഏഷ്യക്കാര്‍ക്കായി അന്വേഷണം ഊര്‍ജിതം

ഇവരുടെ രാജ്യങ്ങളിലെ അന്വേഷണ ഏജന്സിയുമായി സഹകരിച്ച് പ്രതികളെ ഒമാനിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്.
 | 
ഒമാന്‍ കുടുംബത്തിലെ അഞ്ച് പേരെ അരുംകൊല ചെയ്ത ഏഷ്യക്കാര്‍ക്കായി അന്വേഷണം ഊര്‍ജിതം

മസ്‌കറ്റ്: ഒമാനി കുടുംബത്തിലെ അഞ്ച് പേരെ അരുംകൊല ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമായി തുടരുന്നു. പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പ്രതികളെല്ലാവരും ഒമാനില്‍ തൊഴിലെടുക്കുന്ന ഏഷ്യക്കാരാണെന്ന് പോലീസ് പറയുന്നു. ഇവര്‍ രാജ്യം വിട്ടുവെന്നാണ് സൂചന.

ഇവരുടെ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സിയുമായി സഹകരിച്ച് പ്രതികളെ ഒമാനിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. എന്നാല്‍ പ്രതികള്‍ എവിടെയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊലപാതകത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഈ സമയത്തിനുള്ളില്‍ പ്രതികള്‍ രാജ്യം വിട്ടിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇബ്‌റയിലെ കോടതി ജീവനക്കാരനായ ഹമൂദ് അല്‍ ബലൂശിയെയും കുടുംബത്തെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ഇയാളുടെ 12,9,6 എന്നിങ്ങനെ പ്രായമുള്ള മക്കളെ ക്രൂരമായിട്ടാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് ഒമാന്‍ റോയല്‍ പോലീസ് അറിയിച്ചു.