തൊഴില്‍വിസയും ഓണ്‍ലൈന്‍വല്‍ക്കരിക്കാനൊരുങ്ങി ഒമാന്‍; പദ്ധതി ഈ വര്‍ഷം അവസാനത്തോടെ

തൊഴില്വിസയും ഓണ്ലൈന്വല്ക്കരിക്കാനൊരുങ്ങി ഒമാന്. വിസ അപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള് സുതാര്യവും എളുപ്പവുമാക്കുന്നതിന്റെ ഭാഗമാണ് നടപടി. പുതിയ പദ്ധതി ഈ വര്ഷം അവസാനത്തോട പ്രാബല്യത്തില് വരുമെന്ന് റോയല് ഒമാന് പൊലീസ് ഇ-വിസ വിഭാഗം വൃത്തങ്ങള് അറിയിച്ചിട്ടുണ്ട്. കൂടുതല് വിദേശികളെ ഒമാനിലേക്ക് ആകര്ഷിക്കാനും ഇ-വിസ വഴി സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര് വ്യക്തമാക്കി.
 | 
തൊഴില്‍വിസയും ഓണ്‍ലൈന്‍വല്‍ക്കരിക്കാനൊരുങ്ങി ഒമാന്‍; പദ്ധതി ഈ വര്‍ഷം അവസാനത്തോടെ

മസ്‌കറ്റ്: തൊഴില്‍വിസയും ഓണ്‍ലൈന്‍വല്‍ക്കരിക്കാനൊരുങ്ങി ഒമാന്‍. വിസ അപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുതാര്യവും എളുപ്പവുമാക്കുന്നതിന്റെ ഭാഗമാണ് നടപടി. പുതിയ പദ്ധതി ഈ വര്‍ഷം അവസാനത്തോട പ്രാബല്യത്തില്‍ വരുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഇ-വിസ വിഭാഗം വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിദേശികളെ ഒമാനിലേക്ക് ആകര്‍ഷിക്കാനും ഇ-വിസ വഴി സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളിലെയും വിസിറ്റിംഗ് വിസ സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത വിസ തുടങ്ങിയവ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയും. സമാനരീതിയാണ് ഒമാനിലും നിലനില്‍ക്കുന്നത്. എന്നാല്‍ തൊഴില്‍ വിസ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇ-വിസ സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയും കാലതാമസം ഒഴിവാക്കാനും സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

36 തരം വിസകളാണ് ഒമാന്‍ നിലവില്‍ അനുവദിക്കുന്നത്. ഇതില്‍ നാലിനം മാത്രമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ കഴിയുന്നത്. സ്‌പോണ്‍സര്‍ ആവശ്യമുള്ള ടൂറിസ്റ്റ് വിസ, സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത ടൂറിസ്റ്റ് വിസ, ജി.സി.സിയിലെ താമസക്കാര്‍ക്കുള്ള ടൂറിസ്റ്റ് വിസ, എക്പ്രസ് വിസ എന്നിവയാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നവ. ഇലക്ട്രോണിക് വിസക്ക് അപേക്ഷിക്കാന്‍ അംഗീകാരമുള്ള രാജ്യത്തിലെ പൗരന്മാര്‍ക്ക് ആവശ്യമായ രേഖകളും മറ്റും നല്‍കിയാല്‍ സിംഗ്ള്‍, മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകള്‍ നേടാന്‍ സാധിക്കും.