ഒമാനില്‍ ഡെങ്കിപ്പനി പടരുന്നു; 48 പേര്‍ക്ക് പനി സ്ഥിരീകരിച്ചു

ഒമാനില് ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്ട്ട്. ഏതാണ്ട് 48 പേര്ക്ക് പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സീബ് മേഖലയിലുള്ളവര്ക്കാണ് പനി ബാധിച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജിതമാക്കിയതായി അധികൃതര് അറിയിച്ചിട്ടുണ്ട്. ലേബര് ക്യാംപില് കഴിയുന്ന തൊഴിലാളികള് ഉള്പ്പെടെ രാജ്യത്ത് തുടരുന്ന വിദേശികള് ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
 | 
ഒമാനില്‍ ഡെങ്കിപ്പനി പടരുന്നു; 48 പേര്‍ക്ക് പനി സ്ഥിരീകരിച്ചു

മസ്‌കറ്റ്: ഒമാനില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. ഏതാണ്ട് 48 പേര്‍ക്ക് പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സീബ് മേഖലയിലുള്ളവര്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ലേബര്‍ ക്യാംപില്‍ കഴിയുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ രാജ്യത്ത് തുടരുന്ന വിദേശികള്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷവും ഒമാനില്‍ വ്യാപകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം വരെ 33 ഡെങ്കി കേസുകളാണ് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഡെങ്കിയും സികയും ചികുന്‍ഗുനിയയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പരത്തുന്ന കൊതുകുകളെ രാജ്യത്ത് കണ്ടെത്തിയതോടെ ആരോഗ്യ മന്ത്രാലയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു.

ഈഡീസ് കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഡെങ്കി വൈറസാണ് രോഗാണു. മനുഷ്യരില്‍ രോഗാണു പ്രവേശിക്കുന്നതില്‍ മുതല്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നത് വരെയുള്ള സമയ ദൈര്‍ഘ്യം 5-8 ദിവസമാണ്. തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശികളിലും സന്ധികളും വേദന, നെഞ്ചിലും മുഖത്തും അഞ്ചാംപനിപോലെ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകള്‍, ഓക്കാനം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ വിദഗ്ദ്ധ ചികിത്സ തേടണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.