സ്വദേശിവല്‍ക്കരണം ശക്തമാക്കാനൊരുങ്ങി ഒമാന്‍ ആരോഗ്യ മന്ത്രാലയം

സ്വദേശിവല്ക്കരണം ശക്തമാക്കാനൊരുങ്ങി ഒമാന് ആരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളിലായി തൊഴിലെടുക്കുന്ന 200 വിദേശ നഴ്സിംഗ് ജീവനക്കാരെ ഉടന് പിരിച്ചുവിടും. സ്വദേശിവല്ക്കരണം ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. പിന്നാലെയാണ് പിരിച്ചുവിടല് നടപടികള് ഉടന് ആരംഭിക്കുമെന്ന് അധികൃതര് വ്യക്തമാക്കിയിരിക്കുന്നത്. പിരിച്ചുവിടുന്ന തസ്തികകളിലേക്ക് സ്വദേശികളെ മാത്രമാവും പരിഗണിക്കുക.
 | 
സ്വദേശിവല്‍ക്കരണം ശക്തമാക്കാനൊരുങ്ങി ഒമാന്‍ ആരോഗ്യ മന്ത്രാലയം

മസ്‌കറ്റ്: സ്വദേശിവല്‍ക്കരണം ശക്തമാക്കാനൊരുങ്ങി ഒമാന്‍ ആരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളിലായി തൊഴിലെടുക്കുന്ന 200 വിദേശ നഴ്‌സിംഗ് ജീവനക്കാരെ ഉടന്‍ പിരിച്ചുവിടും. സ്വദേശിവല്‍ക്കരണം ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. പിന്നാലെയാണ് പിരിച്ചുവിടല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. പിരിച്ചുവിടുന്ന തസ്തികകളിലേക്ക് സ്വദേശികളെ മാത്രമാവും പരിഗണിക്കുക.

ബുറൈമി, ഖസബ്, ജാലാന്‍ ബനീ ബുഅലി, സൊഹാര്‍, കസബ്, ഹൈമ, സീബ്, ബോഷര്‍, ഖൗല റോയല്‍ ആശുപത്രി എന്നീ ആശുപത്രികളിലാണ് സ്വദേശി നഴ്‌സുമാരെ നിയമിക്കാന്‍ പദ്ധതിയൊരുക്കിയിരിക്കുന്നത്. ജോലിയുടെ വിശദ വിവരങ്ങള്‍, അക്കാദമിക് യോഗ്യതകള്‍ തുടങ്ങിയ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിര്‍ദിഷ്ട യോഗ്യതയുള്ള സ്വദേശികള്‍ക്ക് മാര്‍ച്ച് മൂന്ന് മുതല്‍ 14 വരെയാണ് അപേക്ഷിക്കേണ്ടത്.