കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു

കുവൈറ്റിലെ ഗാര്ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കാന് ഓണ്ലൈന് സംവിധാനം വരുന്നു. കുവൈറ്റിലെ മറ്റു മേഖലകളിലേക്കും ഈ സംവിധാനം ഉടന് ലഭ്യമാക്കുമെന്നാണ് റിപ്പോര്ട്ടുകള്. ഗാര്ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള് യുദ്ധകാലാടിസ്ഥാനത്തില് പൂര്ത്തീകരിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമം. രാജ്യത്ത് ജോലി ചെയ്യുന്ന 25 ലക്ഷത്തിലധികം വിദേശ തൊഴിലാളികള്ക്ക് പദ്ധതി പ്രയോജനകരമാകും.
 | 
കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു. കുവൈറ്റിലെ മറ്റു മേഖലകളിലേക്കും ഈ സംവിധാനം ഉടന്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമം. രാജ്യത്ത് ജോലി ചെയ്യുന്ന 25 ലക്ഷത്തിലധികം വിദേശ തൊഴിലാളികള്‍ക്ക് പദ്ധതി പ്രയോജനകരമാകും.

പതിനായിരത്തിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് കുവൈറ്റ് ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്നത്. ഏപ്രിലില്‍ ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്നാണ് മാന്‍ പവര്‍ മന്ത്രാലയം നിലവില്‍ നല്‍കുന്ന സൂചന. ഓണ്‍ലൈനായി ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്താല്‍ ഓഫീസുകളില്‍ പോകാതെ തന്നെ ഇഖാമ പുതുക്കാനാവും. ഇതുവഴി തൊഴിലാളികള്‍ക്ക് വലിയ പ്രയോജനം ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.