Friday , 5 June 2020
News Updates

ദുബായ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവിന് 10 വര്‍ഷം തടവ്

ദുബായ്: ദുബായ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവിന് 10 വര്‍ഷം തടവ്. ദുബായ് പ്രാഥമിക കോടതിയുടേതാണ് വിധി. സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ പാകിസ്ഥാന്‍ പൗരനാണ് ലഗേജില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27നായിരുന്നു കേസിന് ആസ്പദമായ സംഭവം.

പത്ത് വര്‍ഷം തടവ് ശിക്ഷയും 50,000 ദിര്‍ഹം പിഴയും പ്രതി നല്‍കണം. ശിക്ഷയുടെ കാലാവധി കഴിഞ്ഞാല്‍ പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മയക്കുമരുന്ന് കേസുകളില്‍ പിടിയിലായാല്‍ ശരീഅ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കും. കേസില്‍ പ്രതി മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

ദുബായ് വിമാനത്താവളത്തിലെത്തിയ പ്രതിയുടെ ബാഗിനുള്ള അസാധാരണമായ വസ്തു കണ്ടെത്തിയ പോലീസ് പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് ഹെറോയ്ന്‍ തിരിച്ചറിയുന്നത്. 1.2 കിലോ തൂക്കമുള്ള മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ ലഭിക്കും. ദുബായ് പൊലീസ് ആന്റി നര്‍കോട്ടിക്‌സ് വിഭാഗമാണ് കേസ് അന്വേഷിച്ചത്.

DONT MISS