ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാന്‍ മടിച്ച് പ്രവാസികള്‍? സംഘപരിവാര്‍ പ്രചാരണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു!

അതേസമയം തുടര്ച്ചയായി പ്രളയക്കെടുതിയില് അകപ്പെട്ട സഹജീവികള്ക്ക് കൈത്താങ്ങാവാന് പ്രവാസി മലയാളികള് കൈകോര്ക്കുന്നുവെന്നും റിപ്പോര്ട്ടുകള് പുറത്തുവരുന്നുണ്ട്.
 | 
ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാന്‍ മടിച്ച് പ്രവാസികള്‍? സംഘപരിവാര്‍ പ്രചാരണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു!

അബുദാബി: സംഘപരിവാര്‍ പ്രചാരണങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ച പണം അര്‍ഹരിലേക്കെത്തിയില്ലെന്ന പ്രചാരണമാണ് പ്രധാനമായും സംഘപരിവാര്‍ ഗ്രൂപ്പുകള്‍ നടത്തുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്നും പ്രചാരണമുണ്ട്. ഇവ പ്രവാസികളെ പണം അയക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതായിട്ടാണ് സൂചന.

അതേസമയം തുടര്‍ച്ചയായി പ്രളയക്കെടുതിയില്‍ അകപ്പെട്ട സഹജീവികള്‍ക്ക് കൈത്താങ്ങാവാന്‍ പ്രവാസി മലയാളികള്‍ കൈകോര്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വിവിധ സംഘടനകളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കാനാണ് ശ്രമം നടക്കുന്നത്. ഗള്‍ഫ് മലയാളികളുടെ സംഘടനയും യൂറോപ്പ് കേന്ദ്രീകരിച്ചും ഫണ്ട് ശേഖരണം നടക്കുന്നുണ്ട്്.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 89 പേര്‍ക്കാണ് ജിവന്‍ നഷ്ടമായിരിക്കുന്നത്. മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 20 പേരുടെ മൃതദേഹങ്ങളാണ് നിലമ്പൂര്‍ കവളപ്പാറയില്‍ നിന്ന് ഇതുവരെ കണ്ടെടുത്തിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ട് ദിവസമായി അതിശക്തമായ മഴ ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് അനുകൂല സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇന്നലെ കവളപ്പാറയില്‍ നിന്നും ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ട്.

ഏതാണ്ട് 39 ഓളം മൃതദേഹങ്ങള്‍ ഇനിയും കവളപ്പാറയിലെ ദുരന്ത മുഖത്ത് നിന്ന് കണ്ടെത്താനുണ്ട്. വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇനി ഏഴോളം പേരെയാണ് പുത്തുമലയില്‍ കണ്ടെത്താനുള്ളത്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ വാഹനങ്ങള്‍ ഇന്നെത്തും. മണ്ണ് പൂര്‍ണമായും നീക്കം ചെയ്ത് തെരച്ചില്‍ നടത്തുക അസാധ്യമാണെന്നാണ് ദുരന്തനിവാരണ സേന പറയുന്നത്. ഫയര്‍ഫോഴ്സും സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. വയനാട്ടില്‍ ഇന്ന് മഴയക്ക് ശമനമുണ്ട്.