ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്നുവീണ് മരിച്ചു

ഷാര്ജയില് മലയാളി യുവാവ് കെട്ടിടത്തിന്റെ മുകളില് നിന്നുവീണ് മരിച്ചു. മെയിന്റനന്സ് തൊഴിലാളിയായിരുന്ന ഗോപകുമാറാണ് മരിച്ചത്. ഗോപകുമാര് എങ്ങനെയാണ് കെട്ടിടത്തിന് മുകളില് നിന്ന് വീണതെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ഇന്ത്യന് സമയം 11 മണിയോടെയാണ് സംഭവം.
 | 
ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്നുവീണ് മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്നുവീണ് മരിച്ചു. മെയിന്റനന്‍സ് തൊഴിലാളിയായിരുന്ന ഗോപകുമാറാണ് മരിച്ചത്. ഗോപകുമാര്‍ എങ്ങനെയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 11 മണിയോടെയാണ് സംഭവം.

അല്‍ മജാറയിലെ ഖാന്‍ സാഹിബ് ബില്‍ഡിങിന് താഴെ നിന്നാണ് ഗോപകുമാറിന്റെ മൃതദേഹം ലഭിച്ചത്. പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗോപകുമാറിന് മാനസികമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സന്തോഷവനായ കുടുംബസ്ഥനായിരുന്നു ഗോപകുമാറെന്ന് ബന്ധുക്കളും വ്യക്തമാക്കിയിട്ടുണ്ട്.

കെട്ടടിത്തിലെ വാച്ച്മാനെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കൊപ്പമാണ് ഗോപകുമാര്‍ താമസിച്ചിരുന്നത്. വാച്ച്മാനെ ചോദ്യം ചെയ്യുന്നതിലൂടെ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് പോലീസ്.