Wednesday , 3 June 2020
News Updates

സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു

ജിദ്ദ: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു. മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി മേലേടത്താണ് മരിച്ചത്. 30 വയസായിരുന്നു. വൈദ്യുതി മീറ്റര്‍ ബോക്‌സില്‍ നിന്നും പുറത്തേക്ക് തള്ളി നിന്ന കേബിളില്‍ നിന്നുമാണ് ഇസ്ഹാഖലിക്ക് ഷോക്കേറ്റത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം റുവൈസ് ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കും.

DONT MISS