സൗദിവല്‍ക്കരണം; വിദേശികളുടെ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കും

സൗദിവല്ക്കരണത്തിന്റെ ഭാഗമായി വിദേശികളുടെ സ്ഥാപനങ്ങളില് പരിശോധനകള് ശക്തമാക്കും. സ്വദേശികള്ക്ക് തൊഴില് നല്കാത്ത സ്ഥാപനങ്ങളും നിയമലംഘനം നടത്തി വിദേശ ജോലിക്കാരെ നിയമിക്കുന്നവര്ക്കുമെതിരെ ഇതോടെ കടുത്ത നടപടികള് ഉണ്ടാകും. തൊഴില് മന്ത്രാലയം നേരിട്ടാണ് പരിശോധനകള്ക്ക് നേതൃത്വം നല്കുന്നത്.
 | 
സൗദിവല്‍ക്കരണം; വിദേശികളുടെ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കും

റിയാദ്: സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി വിദേശികളുടെ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കും. സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാത്ത സ്ഥാപനങ്ങളും നിയമലംഘനം നടത്തി വിദേശ ജോലിക്കാരെ നിയമിക്കുന്നവര്‍ക്കുമെതിരെ ഇതോടെ കടുത്ത നടപടികള്‍ ഉണ്ടാകും. തൊഴില്‍ മന്ത്രാലയം നേരിട്ടാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ബിനാമികളെ ഉപയോഗിച്ച് വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരും ഇതോടെ വെട്ടിലാകും. ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേരത്തെ ജിദ്ദ ഗവര്‍ണര്‍ മിഷാല്‍ ബിന്‍ മജീദ് രാജകുമാരന്‍ ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സൗദിയില്‍ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.

അതേസമയം തൊഴില്‍ലംഘനം നടത്തുന്ന സ്വദേശി സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് ജിദ്ദ ഗവര്‍ണറിന് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിദേശികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്തിരുന്ന വാണിജ്യ മേഖലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നതോടെ സൗദിയില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമായിരുന്നു.