Friday , 20 September 2019
News Updates

യു.എ.ഇയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ; പ്രതികൂല കാലവസ്ഥ തുടരും

അബുദാബി: യു.എ.ഇയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. അബുദാബിയിലെ അല്‍ ശവാമീഖ്, അല്‍ റുവൈസ്, അല്‍ ദല്‍മ ഐലന്റ്, അല്‍ മിര്‍ഫ, അല്‍ ദിഫ്‌റ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥ തിങ്കളാഴ്ച്ച വരെ തുടരുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴയുള്ള സമയത്ത് നിരത്തിലിറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച്ച പുലര്‍ച്ചയോടെ പെയ്ത മഴ ചിലയിടങ്ങളില്‍ ഉച്ചവരെ നീണ്ടുനിന്നു. ചിലയിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്. പൊടിക്കാറ്റിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ ശവാമീഖ്, അല്‍ റുവൈസ്, അല്‍ ദല്‍മ ഐലന്റ് തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ന് വൈകീട്ട് ശക്തമായ മഴ ലഭിച്ചേക്കും. കടല്‍ പൊതുവേ പ്രക്ഷുബ്ധമായിരിക്കുകയും ചെയ്യും.

DONT MISS