ലുബാന്‍ ചുഴലിക്കാറ്റ്; സൗദിയില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

ലുബാന് ചുഴലിക്കാറ്റ് സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില് ശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അല്ബാഹ, ഫുര്സാന് ദ്വീപ്, നജ്റാന്, ശറൂറ, ഖര്ഖീര്, ജിസാന്, അസീര്, റിയാദിലെ വാദി ദവാസിര് എന്നിവിടങ്ങളില് മഴയ്ക്ക് സാധ്യതയുണ്ട്. റിയാദിലെ അഫീഫ്, ദവാദ്മി, അഫ്ലാജ്, ഹായില്, ഖസീം എന്നിവിടങ്ങളില് ചൊവ്വാഴ്ച മുതല് തുടര്ച്ചയായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പില് പറയുന്നു. ആവശ്യമായ മുന്കരുതലുകള് സ്വീകരിച്ചതായും പരിഭ്രാന്തരാകേണ്ടതില്ലെന്നും സര്ക്കാര് വൃത്തങ്ങള് അറിയിച്ചിട്ടുണ്ട്.
 | 

ലുബാന്‍ ചുഴലിക്കാറ്റ്; സൗദിയില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

റിയാദ്: ലുബാന്‍ ചുഴലിക്കാറ്റ് സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അല്‍ബാഹ, ഫുര്‍സാന്‍ ദ്വീപ്, നജ്റാന്‍, ശറൂറ, ഖര്‍ഖീര്‍, ജിസാന്‍, അസീര്‍, റിയാദിലെ വാദി ദവാസിര്‍ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. റിയാദിലെ അഫീഫ്, ദവാദ്മി, അഫ്ലാജ്, ഹായില്‍, ഖസീം എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ തുടര്‍ച്ചയായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും പരിഭ്രാന്തരാകേണ്ടതില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒമാന്‍ തീരപ്രദേശത്ത് നിന്ന് ലുബാന്‍ ചുഴലിക്കാറ്റ് യമന്‍ തീരത്തേക്ക് നീങ്ങിയിരുന്നു. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. നിലവില്‍ അപകട സാധ്യതകളൊന്നുമില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റ് വീശിയിരുന്നു. ഇതേത്തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളിലും സലാല നഗരത്തിലും ശക്തമായ മഴയുണ്ടായി. എവിടെയും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളില്‍ മഴയുണ്ടാകും. മക്കയിലും മദീനയിലും സാമാന്യം ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴവെള്ളപ്പാച്ചിലില്‍ അപകടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.