യുഎഇയില്‍ നബിദിനത്തിന് അവധി പ്രഖ്യാപിച്ചു

പൊതു-സ്വകാര്യ മേഖലകള്ക്ക് നവംബര് 30 അവധിയായിരിക്കും.
 | 
യുഎഇയില്‍ നബിദിനത്തിന് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ നബിദിനത്തിന് അവധി പ്രഖ്യാപിച്ചു. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസാണ് അവധി ദിനം പ്രഖ്യാപിച്ചിരിക്കുന്നത്. അറബി മാസം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം. നവംബര്‍ 30 ശനിയാഴ്ച്ചയായിരിക്കും അവധി.

നേരത്തെ ഡിസംബര്‍ ഒന്ന് ഞായറാഴ്ചയായിരുന്നു പ്രവാചകന്റെ സ്മരണ ദിനത്തോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് മാറ്റുകയായിരുന്നു. പൊതു-സ്വകാര്യ മേഖലകള്‍ക്ക് നവംബര്‍ 30 അവധിയായിരിക്കും. നബിദിനത്തിന് പുറമെ നവംബര്‍ 30ന് രക്തസാക്ഷി ദിനത്തിലും ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളില്‍ യുഎഇ ദേശീയ ദിനത്തിനും അവധി ലഭിക്കും.