കാലവര്‍ഷക്കെടുതി; ഷാര്‍ജാ ഭരണാധികാരി 4 കോടി രൂപ നല്‍കും

പ്രളയക്കെടുതി കാരണം ബുദ്ധിമുട്ടുന്ന കേരളത്തിന് 4 കോടി രൂപ നല്കുമെന്ന് ഷാര്ജ ഭരണാധികാരി ഷെയ്ഖ് സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമി. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക ഉടന് കൈമാറുമെന്ന് അദ്ദേഹത്തിന്റെ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് സയീദ് മുഹമ്മദ് മാധ്യമങ്ങളെ അറിയിച്ചു. സഹായിക്കണമെന്ന് അഭ്യര്ത്ഥിച്ച് പ്രവാസി മലയാളികള് വലിയ ക്യാംപെയിന് തുടക്കം കുറിച്ചതിന് പിന്നാലെയാണ് സഹായ വാഗ്ദാനവുമായി ഷെയ്ഖ് സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമി രംഗത്ത് വന്നത്.
 | 

കാലവര്‍ഷക്കെടുതി; ഷാര്‍ജാ ഭരണാധികാരി 4 കോടി രൂപ നല്‍കും

ദുബായ്: പ്രളയക്കെടുതി കാരണം ബുദ്ധിമുട്ടുന്ന കേരളത്തിന് 4 കോടി രൂപ നല്‍കുമെന്ന് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക ഉടന്‍ കൈമാറുമെന്ന് അദ്ദേഹത്തിന്റെ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് സയീദ് മുഹമ്മദ് മാധ്യമങ്ങളെ അറിയിച്ചു. സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രവാസി മലയാളികള്‍ വലിയ ക്യാംപെയിന് തുടക്കം കുറിച്ചതിന് പിന്നാലെയാണ് സഹായ വാഗ്ദാനവുമായി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രംഗത്ത് വന്നത്.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പൂര്‍ണ പിന്തുണയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും നേരത്തെ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ മരിച്ചു, ആയിരക്കണക്കിനാളുകള്‍ ഭവന രഹിതരായി. ഈദ് അല്‍ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുതെന്ന് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും വ്യക്തമാക്കി.