രൂപയുടെ മൂല്യം ഇടിയുന്നു; പ്രവാസികള്‍ക്ക് നേട്ടം

മൂല്യത്തകര്ച്ച തുടര്ന്നാല് യുഎഇ ദിര്ഹത്തിന് 20 രൂപയ്ക്ക് മുകളില് വിനിമയ നിരക്ക് ലഭിച്ചേക്കും.
 | 
രൂപയുടെ മൂല്യം ഇടിയുന്നു; പ്രവാസികള്‍ക്ക് നേട്ടം

അബുദാബി: രൂപയുടെ മൂല്യം  റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് നീങ്ങുന്നത് പ്രവാസികള്‍ക്ക് ഗുണം ചെയ്യുമെന്ന് സാമ്പത്തിക നിരീക്ഷകര്‍. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കൊംണ്ടുവന്ന പോളിസികളാണ് പ്രധാനമായും രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. കാശ്മീര്‍ പ്രശ്‌നവും രൂപയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായിട്ടുണ്ട്. നിലവില്‍ ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ കറന്‍സിയാണ് ഏറ്റവും തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്നത്.

മൂല്യത്തകര്‍ച്ച തുടര്‍ന്നാല്‍ യുഎഇ ദിര്‍ഹത്തിന് 20 രൂപയ്ക്ക് മുകളില്‍ വിനിമയ നിരക്ക് ലഭിച്ചേക്കും. നിലവില്‍ 19.54 രൂപയുടെ ദിര്‍ഹവുമായുള്ള വിനിമയ നിരക്ക്. സ്വര്‍ണത്തിന്റെ വിലയും ഇന്ത്യയില്‍ കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലാഭത്തില്‍ സ്വര്‍ണവും ലഭിക്കുന്നതോടെ പ്രവാസികള്‍ വലിയ നേട്ടം കൈവരിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ സമ്പത്ഘടനയില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയാല്‍ പ്രവാസികള്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നുമെന്നും സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ നാല് മാസങ്ങളിലായി 4.4 ശതമാനത്തിന്റെ ഇടിവാണ് രൂപ നേരിട്ടത്. ഴിഞ്ഞ ഒക്ടോബറില്‍ യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം 20.24ല്‍ എത്തിയിരുന്നു.